ആരോഗ്യം

'രണ്ട് ഡോസ് കോവിഡ് വാക്സിൽ എടുത്തവർക്ക് മികച്ച പ്രതിരോധശേഷി'; ഓക്‌സ്ഫഡ് 

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ; ഓക്‌സ്ഫഡിന്റെ കോവിഡ് വാക്‌സിന്‍ രണ്ടു ഡോസ് എടുത്തവര്‍ക്ക് മികച്ച രോഗപ്രതിരോധ ശേഷിയുണ്ടെന്ന് കണ്ടെത്തൽ.  ഒരു ഡോസ് പൂർണ്ണമായി നല്‍കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ ഫലപ്രാപ്തി രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുമ്പോള്‍ ലഭിക്കുന്നുണ്ടെന്നാണ് ഓക്സ്ഫഡ് സർവകലാശാല വ്യക്തമാക്കുന്നത്. 

ഓക്‌സ്ഫഡ്-അസ്ട്രസെനക്ക കോവിഡ് വാക്‌സിന്റെ ഇടക്കാല അവസാനഘട്ട പരീക്ഷണ ഫലങ്ങള്‍ വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ആദ്യ ഘട്ടത്തില്‍ രണ്ടുഡോസ് വാക്‌സിന്‍ പരീക്ഷിച്ചതായും സര്‍വകലാശാല വ്യക്തമാക്കി.
 
ഒരു ഫുൾ ഡോസ് എടുക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ പ്രതിരോധ ശേഷിയാണ്  ബൂസ്റ്റര്‍ ഡോസ് എടുക്കുമ്പോള്‍ ലഭിക്കുന്നത് എന്നാണ് ഓക്‌സ്ഫഡിന്റെ പ്രസ്താവനയില്‍ പറയുന്നത്. വാക്‌സിന്‍ രോഗപ്രതിരോധ ശേഷിയെ സഹായിക്കുന്ന ടി സെല്‍ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നുവെന്നും ഇവർ അവകാശപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു