ആരോഗ്യം

കൊറോണ: എന്‍ 95 മാസ്‌കിന് വേണ്ടി വന്‍ തിരക്ക്; കയറ്റുമതി നിരോധിച്ച് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ രോഗ പ്രതിരോധത്തിന് ഉപയോഗിക്കുന്ന എന്‍ 95 മാസ്‌കിന് രാജ്യത്ത് കുറവ് അനുഭവപ്പെടുന്നു. ഇത് കണക്കിലെടുത്ത് എന്‍ 95 മാസ്‌കിന്റെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. 

എന്‍ 95 മാസ്‌കിന്റെ കയറ്റുമതി തത്ക്കാലത്തേക്ക്  നിരോധിക്കണം എന്നാവശ്യപ്പെട്ട് ആള്‍ ഇന്ത്യ ഫുഡ് ആന്റ് ഡ്രഗ് ലൈസന്‍സ് അസോസിയേഷന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു.

മുഖത്തോട് കൂടുതല്‍ ഇഴകി കിടക്കുന്ന എന്‍ 95 മാസ്‌ക് വായുവില്‍ കൂടി പകരുന്ന വൈറസുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും മാര്‍ക്കറ്റുകളില്‍ മാസ്‌ക് ലഭിക്കാനില്ലെന്ന് വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത