ആരോഗ്യം

താപനില മാറുന്നത് തിരിച്ചടി; മഴക്കാലത്ത് കോവിഡ് വ്യാപനം ശക്തിപ്രാപിക്കുമെന്ന് പഠനം

സമകാലിക മലയാളം ഡെസ്ക്

ഴ മൂര്‍ച്ഛിക്കുന്നതോടെ കോവിഡ് വ്യാപനവും കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് പഠനം. മഴക്കാലത്തും ശീതകാലത്തും താപനിലയില്‍ ഉണ്ടാകുന്ന മാറ്റം കോവിഡ് വ്യാപനത്തിന്റെ തോത് ഉയരാന്‍ കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഐഐടി ഭുവനേശ്വറിലെയും എയിംസിലെയും ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനമാണ് ഈ കണ്ടെത്തല്‍ പുറത്തുവിട്ടത്.

മഴയും താപനില കുറയുന്നതും ശീതകാലത്തേക്ക് കടക്കുമ്പോള്‍ അന്തരീക്ഷം തണുക്കുന്നതുമെല്ലാം രാജ്യത്ത് കോവിഡ് വ്യാപനത്തിന് അനുയോജ്യമായ ഘടകങ്ങളാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ രാജ്യത്തെ കോവിഡ് വ്യാപന രീതി പരിശോധിച്ചാണ് പഠനം നടത്തിയത്. ചൂട് കൂടുന്നത് വൈറസ് വ്യാപനത്തെ ചെറുക്കുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.

ചൂട് ഒരു ഡിഗ്രി ഉയരുന്നത് വൈറസ് ബാധയില്‍ 0.99 ശതമാനം കുറവ് ഉണ്ടാക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മഹാമാരിയെ നേരിടാന്‍ വേണ്ടിയുള്ള കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ അധികാരികളെ സഹായിക്കുകയാണ് പഠനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു