ആരോഗ്യം

പെട്ടെന്നു രുചി നഷ്ടമായോ? മണം അറിയാന്‍ പ്രയാസമുണ്ടോ? ; കോവിഡ് പരിശോധന വേണ്ടിവരും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പെട്ടെന്നു രുചിയും മണവും അറിയാനുള്ള ശേഷി നഷ്ടപ്പെടുന്നത് കോവിഡ് ലക്ഷണങ്ങളായി കണക്കാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ ആലോചന. ഈ ലക്ഷണങ്ങളുമായി എത്തുന്നവരെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കണമെന്ന നിര്‍ദേശം മന്ത്രാലയം ഉടന്‍ പുറപ്പെടുവിക്കുമെന്നാണ് സൂചന.

കഴിഞ്ഞയാഴ്ച ചേര്‍ന്ന കോവിഡ് കര്‍മ സമിതി യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്. എന്നാല്‍ ഇതില്‍ സമാവയത്തിലെത്താന്‍ യോഗത്തിനായില്ല. കോവിഡ് പോസിറ്റിവ് ആയ ഒട്ടേറെപ്പേര്‍ രുചിയും ഗന്ധവും നഷ്ടപ്പെട്ടതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഈ രണ്ടു ലക്ഷണങ്ങളെയും വൈറസ് ബാധയുടെ സൂചനകളായി കാണണമെന്നാണ് ഒരു വിഭാഗം ഗവേഷകര്‍ പറയുന്നത്.

ഐസിഎംആര്‍ മെയ് 18ന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് നിലവില്‍ രാജ്യത്ത് പരിശോധന നടത്തുന്നത്. വിദേശത്തുനിന്നു മടങ്ങുന്നവരില്‍ ജലദോഷപ്പനിയുടെ ലക്ഷണങ്ങള്‍ ഉള്ളവര്‍, ഇവരുടെ സമ്പര്‍ക്കത്തില്‍ ഉള്ളവര്‍, ജലദോഷപ്പനിയുമായി ആശുപത്രിയില്‍ എത്തുന്നവര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൡ ഏര്‍പ്പെടുന്നവരില്‍ ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു വിധേയമാക്കണമെന്നാണ് നിലവിലെ മാര്‍ഗരേഖ പറയുന്നത്.

പുതിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെടുന്ന പക്ഷം പനി, ചുമ, തൊണ്ടവേദന, ശ്വാസ തടസം എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കൊപ്പം രുചി, ഗന്ധം എന്നിവ നഷ്ടമാവുന്നവര്‍ക്കും കോവിഡ് പരിശോധന നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ