ആരോഗ്യം

കൊവിഡ് 19 ശാസ്ത്ര പരീക്ഷണത്തിന്റെ ഫലമല്ല; വവ്വാലിലും ഈനാംപേച്ചിയിലും ഇതേ വൈറസ് കാണാം 

സമകാലിക മലയാളം ഡെസ്ക്


ചൈനയിലെ വുഹാന്‍ സിറ്റിയില്‍ തുടങ്ങി ഇപ്പോള്‍ ലോകത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് കൊവിഡ് 19. ശാസ്ത്രപരീക്ഷണങ്ങളുടെ ഫലമാണ് കൊറോണ വൈറസ് എന്നും ജൈവായുധ പരീക്ഷണത്തിനിടെ ചോര്‍ന്നതാണെന്നുമൊക്കെ തുടക്കത്തില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സാര്‍സ്-കോവ്-2 സ്വാഭാവിക പരിണാമത്തിന്റെ അനന്തരഫലമാണെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍.

സാര്‍സ്-കോവ്-2വിന്റെ ജനിതകഘടനാ ക്രമത്തിന്റെ ലഭ്യമായ ഡാറ്റ പരിശോധിക്കുമ്പോള്‍ വൈറസ് സ്വാഭാവിക പരിണാമത്തിലൂടെ രൂപപ്പെട്ടതാണെന്ന് കണ്ടെത്താനാകും എന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. കൊവിഡ് 19 വൈറസിന്റെ ഉയര്‍ന്നു നില്‍ക്കുന്ന കൊമ്പുകളിലെ ആര്‍ബിഡി ഘടകം മനുഷ്യന്റെ കോശങ്ങളിലെ ഏസ്2 എന്നു പറയുന്ന ഘടകത്തെ ആക്രമിക്കാനുളള ശേഷിയുള്ളതാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള കഴിവുള്ള ഘടകമാണ് ഏസ്2. വൈറസിന് മനുഷ്യകോശങ്ങളോടു പറ്റിച്ചേരാന്‍ വലിയ കഴിവുണ്ട്. അതുകൊണ്ടു തന്നെ വൈറസിനെ ജനിതക ശാസ്ത്രം ഉപയോഗിച്ച് വികസിപ്പിച്ചതല്ലന്നും ഇത് പകൃതിനിര്‍ധാരണത്തിന്റെ ഭാഗം മാത്രമാണെന്നും വിദഗ്ധര്‍ പറയുന്നു. 

2003ല്‍ ചൈനയിലും 2012ല്‍ സൗദിയിലും സാര്‍സ് പരത്തിയ കൊറോണ വൈറസില്‍ നിന്ന് വ്യത്യസ്തമായി സാര്‍സ്-കോവ്-2വിന്റെ ഘടനകള്‍ വവ്വാലിലും ഈനാംപേച്ചിയിലും കാണാന്‍ കഴിയുന്ന വൈറസിന് സദൃശ്യമാണെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. അതിനാല്‍ ബോധപൂര്‍വ്വം നടത്തിയ ജനിതക പരീക്ഷണത്തിന്റെ ഫലമല്ല കൊറോണ വൈറസ് എന്ന് ഇവര്‍ അവകാശപ്പെടുന്നു. നേച്ചര്‍ മെഡിസില്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി