ആരോഗ്യം

ചുമയ്ക്കുമ്പോള്‍ തുപ്പല്‍ ആറ് മീറ്ററിലേറെ ദൂരത്തേക്ക് തെറിക്കും, രോഗപകര്‍ച്ചയ്ക്ക് കാരണമാകുക ചെറിയ തുള്ളികളെന്ന് പഠനം 

സമകാലിക മലയാളം ഡെസ്ക്

ചുമയ്ക്കുമ്പോള്‍ പുറത്തേക്ക് തെറിക്കുന്ന തുപ്പലിന്റെ ഒരു തുള്ളി 6.6 മീറ്ററോളം ദൂരം സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് പഠനം. സെക്കന്‍ഡില്‍ രണ്ട് മീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമ്പോള്‍ തുപ്പല്‍ 6.6 മീറ്റര്‍ ദൂരത്തേക്ക് തെറിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. വരണ്ട അന്തരീക്ഷത്തില്‍ ഇതിനേക്കാള്‍ കൂടുതല്‍ ദുരത്തിലേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു. 

ചുമയ്ക്കുന്ന വ്യക്തിയുമായി കുറഞ്ഞത് ഒരു മീറ്ററെങ്കിലും ദൂരം പാലിച്ചാല്‍ മാത്രമേ ശ്രവം വന്നുപതിക്കുന്നത് ഒഴിവാക്കാന്‍ കഴിയൂ. ഒരാള്‍ സാധാരണ ചുമയ്ക്കുമ്പോള്‍ ആയിരക്കണക്കിന് തുള്ളികളാണ് പുറന്തള്ളുന്നത്. അതുകൊണ്ട് മാസ്‌ക് ധരിക്കുന്നതിനൊപ്പം സാമൂഹിക അകലവും പാലിച്ചാല്‍ മാത്രമേ വൈറസ് പകരുന്നതടക്കമുള്ള സാധ്യതകള്‍ കുറയ്ക്കാന്‍ കഴിയൂ എന്ന് പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടി. 

ചുമയ്ക്കുമ്പോള്‍ പുറന്തള്ളപ്പെടുന്ന വലിയ തുള്ളികള്‍ പെട്ടെന്ന് നിലംപതിക്കും. അതേസമയം ഇടത്തരം വലുപ്പമുള്ളവ ബാഷ്പീകരിച്ച് ചെറിയ തുള്ളികളായി മാറും. ഇവ കാറ്റില്‍ കൂടുതല്‍ ദൂരത്തിലേക്ക് സഞ്ചരിക്കും. അതുകൊണ്ടുതന്നെ ചെറിയ തുള്ളികളാണ് മറ്റൊരാളുടെ ശരീരത്തിലേക്ക് പെട്ടെന്ന് കടന്നുചെല്ലുന്നത്. ഇത് ശ്വാസനാളിയില്‍ അണുബാധയുണ്ടാക്കും. 

സിംഗപ്പൂരിലെ ഒരു സംഘം ഗവേഷകരാണ് പഠനം നടത്തിയത്. ഫിസിക്‌സ് ആന്‍ഡ് ഫഌയിഡ്‌സ് എന്ന് ജേണലില്‍ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു