ആരോഗ്യം

കോവിഡ് ബാധിച്ച യുവതി ജന്‍മം നല്‍കിയ കുഞ്ഞിന്റെ ശരീരത്തില്‍ ആന്റിബോഡി; ലോകത്ത് ആദ്യം

സമകാലിക മലയാളം ഡെസ്ക്

സിംഗപ്പൂരില്‍ കോവിഡ് ബാധിച്ച യുവതി പ്രസവിച്ച കുഞ്ഞിന്റെ ശരീരത്തില്‍ വൈറസിന് എതിരെയുള്ള ആന്റിബോഡി കണ്ടെത്തി. മാര്‍ച്ചില്‍ കോവിഡ് സ്ഥിരീകരിച്ച സെലിന്‍ നിഗ്-ചാന്‍ ഈമാസമാണ് കുഞ്ഞിന് ജന്‍മം നല്‍കിയത്.  കുട്ടിക്ക് കോവിഡ് ബാധിച്ചിരുന്നില്ല, എന്നാല്‍ ശരീരത്തില്‍ ആന്റിബോഡിയുടെ സാന്നിധ്യമുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്ത് ആദ്യമായാണ് ഇങ്ങനെയൊരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് അമ്മയുടെ ശരീരത്തില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുമോയെന്ന പഠനങ്ങള്‍ക്ക് വഴിത്തിരിവാകും. 

ഗര്‍ഭകാലത്ത് തന്നില്‍ നിന്ന് കുട്ടിയിലേക്ക് ആന്റിബോഡി പകര്‍ന്നതാകാം എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം എന്ന് കുട്ടിയുടെ അമ്മ പ്രതികരിച്ചു. 

കോവിഡ് ബാധിച്ച യുവതി രണ്ടാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ ആവരണം ചെയ്തിരുന്ന ദ്രാവക സാംപിളുകളിലോ മുലപ്പാലിലോ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. കോവിഡ് രോഗിയായ അമ്മയില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണെന്ന് ജാമ പീഡിയാട്രിക്‌സില്‍ ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. 

അമ്മയില്‍ നിന്ന് ഭ്രൂണാവസ്ഥയിലോ ഗര്‍ഭാവസ്ഥയിലോ പ്രസവ സമയത്തതോ കുഞ്ഞിലേക്ക് കോവിഡ് പകരുമെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ