ആരോഗ്യം

പൊണ്ണത്തടിക്കാരുടെ ഹൃദയാരോഗ്യം ഏറ്റവും മോശം; വ്യായാമം കൊണ്ടും കാര്യമില്ലെന്ന് പഠനം 

സമകാലിക മലയാളം ഡെസ്ക്

മിതഭാരം ഉണ്ടെങ്കിലും ചിട്ടയായ വ്യായാമത്തിലൂടെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളെ തടയാമെന്ന് കരുതുന്നവര്‍ ഏറെയാണ്. എന്നാല്‍ ശാരീരിക അധ്വാനം കൊണ്ടുമാത്രം അമിതവണ്ണം മൂലമുള്ള ഹൃദ്രോഗ പ്രശ്‌നങ്ങളെ അകറ്റാനാകില്ലെന്നാണ് പുതിയ പഠനം പറയുന്നത്. അമിതവണ്ണം ഉണ്ടായിരിക്കെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഒരാള്‍ക്കാകില്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

സ്‌പെയിനിലെ യൂറോപ്യന്‍ സര്‍വകലാശാലയിലെ ഡോ. അലജാന്ദ്രോയും സംഘവുമാണ് പഠനം നടത്തിയത്. അമിത ശരീരഭാരം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്ഥിരമായി വ്യായാമം ചെയ്യുന്നത് വഴി കഴിയില്ലെന്ന് ചൂണ്ടിക്കാട്ടാന്‍ രാജ്യവ്യാപകമായി നടത്തിയ ആദ്യ പഠനമാണ് ഇതെന്നാണ് സംഘം അവകാശപ്പെടുന്നത്. അമിതഭാരം, പൊണ്ണത്തടി എന്നീ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് സ്ഥിരവ്യായാമം കൊണ്ട് തടയിടാമെന്ന ധാരണയെ തള്ളിക്കളയുകയാണ് പഠനം. 

വ്യായാമം, ശരീരഭാരം, ഹൃദയാരോഗ്യം എന്നിവ തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നതാണ് പഠനം. അഞ്ച് ലക്ഷത്തിലധികം ആളുകളിലാണ് പഠനം നടത്തിയത്. ഏകദേശം 42 വയസ് പ്രയമുള്ളവരാണ് ഇതില്‍ പങ്കെടുത്തത്. സ്വാഭാവിക ശരീരഭാരം, അമിതഭാരം എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി പഠനത്തില്‍ പങ്കെടുത്തവരെ തിരിച്ചു. ഇതിനുപുറമെ സ്ഥിരമായി വ്യായാമത്തില്‍ ഏര്‍പ്പെടുന്നവര്‍, ഇടയ്ക്കിടയ്ക്ക് വ്യായാമം ചെയ്യുന്നവര്‍, വ്യായാമം ചെയ്യാത്തവര്‍ എന്ന തരത്തിലും ആളികളെ തരംതിരിച്ചു. പങ്കെടുത്തവരില്‍ 48ശതമാനം ആളുകളും സാധാരണ ശരീരഭാരം ഉള്ളവരാണ്, 41 ശതമാനം പേര്‍ അമിതഭാരക്കാരായിരുന്നു, മറ്റൊരു 18 ശതമാനം പേര്‍ക്ക് പൊണ്ണതടിയും. കൂടുതല്‍ ആളുകളും വ്യായാമത്തില്‍ ഏര്‍പ്പെടാത്തവരാണ്. 63.5 ശതമാനം പേരാണ് വ്യായാമം ചെയ്യാത്തവരായി ഉണ്ടായിരുന്നത്. 

രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രേള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചപ്പോള്‍ അമിതവണ്ണം ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാവരും വ്യായാമത്തില്‍ ഏര്‍പ്പെടേണ്ടതിന്റെ ആവശ്യകത ഗവേഷകര്‍ ചൂണ്ടിക്കാട്ടി. അതേസമയം അമിതഭാരമുള്ളവരും പൊണ്ണത്തടിക്കാരും ഹൃദ്രോഗാവസ്ഥയില്‍ എത്തിപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. അമിതഭാരമുണ്ടെങ്കില്‍ സ്ത്രീകളായാലും പുരുഷന്മാരായാലും ഹൃദ്രോഗം മൂലമുള്ള ബുദ്ധിമുട്ടുകള്‍ നേരിടുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. നല്ല ജീവിതചര്യ പ്രചരിപ്പിക്കുന്നതിനൊപ്പം വെയിറ്റ്‌ലോസും കൂടുതല്‍ ഗൗരവത്തോടെ കാണണ്ടതാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ