ആരോഗ്യം

പനിയില്ല, രുചി പോയിട്ടുമില്ല, പക്ഷെ കാൽവിരൽ ചുവന്ന് തടിച്ചുതി‌ണർത്തു; ഇതാണ് കോവി‍ഡ് ടോ, കാരണമിത് 

സമകാലിക മലയാളം ഡെസ്ക്

കോവിഡ് ബാധിച്ച ചില ആളുകളുടെ കാൽവിരലു‌കളും ചിലപ്പോൾ കൈവിരലുകളും തടിച്ചുതി‌ണർത്ത് ചിൽബ്ലെയിൻ പോലുള്ള മുറിവുകൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് പുതിയ പ‌ഠനം. വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ശരീരം ആക്രമണരീതിയിലേക്ക് മാറുന്നതിന്റെ ഒരു പാർശ്വഫലമാണ് ഇതെന്നാണ്  ​ഗവേഷകർ പറയുന്നത്. 

എന്താണ് കോവിഡ് ടോ?

കോവിഡ് ടോ എല്ലാ പ്രായക്കാരിലും ബാധിക്കാമെങ്കിലും കുട്ടികളിലും യുവാക്കളിലുമാണ് കൂടുതൽ വ്യാപകമായി കണ്ടുവരുന്നത്. ചിലർക്ക് ഈ അവസ്ഥ വേദനയുണ്ടാക്കുമെങ്കിലും പലർക്കും ചൊറിച്ചിൽ നീർവീക്കം തുടങ്ങിയ അസ്വസ്ഥതകളാണ് കൂടുതലായും കണ്ടുവരുന്നത്. ഈ അവസ്ഥയിൽ ചിലർക്ക് ചെരിപ്പിടാനോ നാടക്കാനോ പോലും പ്രയാസമായിരിക്കും. 

കോവിഡ് ടോ ബാധിച്ച കാൽവിരലിന് നിറവ്യത്യാസവും കണ്ടേക്കാം. വിരൽ ചുവന്നോ പർപ്പിൾ നിറത്തിലേക്കോ മാറുമെന്നാണ് പഠനത്തിൽ പറയുന്നത്. ചർമ്മം വരണ്ടുപോകാനും ചിലപ്പോൾ പഴുക്കാനും സാധ്യതയുണ്ട്. ചില ആളുകളിൽ ആഴ്ചകൾ കൊണ്ട് ഈ അവസ്ഥ ഭേദപ്പെടുമ്പോൾ ചിലർക്ക് മാസങ്ങളോളം ഈ അസ്വസ്ഥത അനുഭവിക്കേണ്ടിവരും. ഇത്തരം രോഗികളിൽ കോവിഡിന്റെ പതിവ് ലക്ഷണങ്ങളായ ചുമ, പനി, രുചി നഷ്ടപ്പെടുക തുടങ്ങിയവ കാണില്ലെന്നും പഠനത്തിൽ വിശദീകരിച്ചിട്ടുണ്ട്. 

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

രക്തവും ചർമ്മവും അടിസ്ഥാനപ്പെടുത്തി നടത്തിയ പരിശോധനയ്‌ക്കൊടുവിൽ രോഗ പ്രതിരോധ വ്യുഹത്തെയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. രണ്ട് കാരണങ്ങളിൽ ഒന്ന് ടൈപ് വൺ ഇന്റർഫെറോൺ എന്ന ഒരു ആന്റിവൈറൽ പ്രോട്ടീൻ ആണ്, മറ്റൊന്ന് ഒരുതരത്തിലുള്ള ആന്റീബോഡി ആണ്. ആ ആന്റീബോഡി സരീരത്തിൽ പ്രവേശിക്കുന്ന പൈറസിനെപ്പോലെ വ്യക്തിയുടെ സ്വന്തം കോശങ്ങളെതന്നെ അബദ്ധത്തിൽ ആക്രമിക്കും. 

കഴിഞ്ഞവർഷം കോവിഡ് ടോ ബാധിച്ച 50 ആളുകളെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഇത്തരമൊരു അവസ്ഥ പതിവായ് കാണുന്നതല്ലാത്തതിനാൽ പുതിയ കണ്ടെത്തലുകൾ ശരിയായ  ചികിത്സ ലഭ്യമാക്കാൻ സഹായിക്കുമെന്നാണ ഗവേഷകർ കരുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര