ആരോഗ്യം

ശ്വാസകോശ അർബുദം എങ്ങനെ തടയാം?; ലക്ഷണങ്ങളും ചികിത്സയും അറിയാം 

സമകാലിക മലയാളം ഡെസ്ക്

ക്സിജൻ ശ്വസിക്കാനും കാർബൺ‍‍‍ഡയൊക്സൈഡ് പുറന്തള്ളാനും ശരീരത്തെ സഹായിക്കുകയാണ് ശ്വാസകോശത്തിന്റെ ദൗത്യം. അതുകൊണ്ടുതന്നെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ വളരെ പെട്ടന്നുതന്നെ മാരകമാകാറുണ്ട്. കാൻസർ മരണത്തിൽ 25 ശതമാനത്തിനും കാരണം ശ്വാസകോശ അർബുദമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഓഗസ്റ്റ് 1 ലോക ശ്വാസകോശ കാൻസർ ദിനമാണ്. ശ്വാസകോശ അർബുദവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.

ശ്വാസകോശ അർബുദം രണ്ട് തരം

  1. ചെറുകോശ ശ്വാസകോശ അർബുദം (SCLC)
  2. നോൺ-സ്മോൾ ശ്വാസകോശ അർബുദം (NSCLS). ഇതിനെ അഡിനോകാർസിനോമസ്, സ്ക്വാമസ് സെൽ കാർസിനോസ്, ലാർജ് സെൽ കാർസിനോമസ് എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. 

പൊതുവായ ലക്ഷണങ്ങൾ

  • നെഞ്ചിലും വാരിയെല്ലിലും വേദന 
  • വിട്ടുമാറാത്ത വരണ്ട കഫമോ രക്തമോ ഉള്ള ചുമ
  • ക്ഷീണവും വിശപ്പില്ലായ്മയും
  • ശ്വാസകോശ സംബന്ധമായ അണുബാധകൾ, ശ്വാസം മുട്ടൽ, ശ്വാസതടസ്സം
  • ശരീരഭാരം കുറയൽ,  പരുക്കൻ ശബ്ദം, ബലക്കുറവ്

ചികിത്സ

ശ്വാസകോശ അർബുദ ചികിത്സ ഒരു വ്യക്തിയുടെ ശരീരത്തിൽ കണ്ടെത്തുന്ന കാൻസറിന്റെ ഘട്ടത്തെയും അസുഖം രക്തക്കുഴലുകൾ, ലിംഫ്, നോഡുകൾ എന്നിവയെ എത്രത്തോളം ബാധിച്ചു എന്നതിനെയും ആശ്രയിച്ചിരിക്കും. ശസ്ത്രക്രിയ, കീമോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നിങ്ങനെ നാല് വ്യത്യസ്ത തരങ്ങളായി ശ്വാസകോശ അർബുദ ചികിത്സയെ തരംതിരിക്കാം. 

എങ്ങനെ തടയാം?

  • പുകവലി ഉപേക്ഷിക്കൂക.
  • സെക്കൻഡ് ഹാൻഡ് പുകവലി ഒഴിവാക്കുക.
  • ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുക.
  • പതിവായി വ്യായാമം ചെയ്യുക.
  • ഒരുതരത്തിലുമുള്ള വിഷ രാസവസ്തുക്കളുമായി സമ്പർക്കം ഇല്ലെന്ന് ഉറപ്പാക്കുക

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ

നാളെ മുതല്‍ സേവിങ്‌സ് അക്കൗണ്ട് ചാര്‍ജില്‍ അടക്കം നാലുമാറ്റങ്ങള്‍; അറിയേണ്ട കാര്യങ്ങള്‍

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)