ആരോഗ്യം

അവിവാഹിതരിലെ ലൈംഗിക ബന്ധം: സ്ത്രീകളുടെ മുന്‍ഗണന സുരക്ഷിത സെക്‌സിന്; കുടുംബ ആരോഗ്യ സര്‍വേ വിവരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുരുഷന്മാരെ അപേക്ഷിച്ച് അവിവാഹിതരായ സ്ത്രീകള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതു കുറവെന്നു ദേശീയ കുടുംബ ആരോഗ്യ സര്‍വേ. പ്രായപൂര്‍ത്തിയായ അവിവാഹിതരായ പുരുഷന്മാരില്‍ 13.4 ശതമാനം പേര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് സര്‍വേ പറയുന്നത്. എന്നാല്‍ സ്ത്രീകളില്‍ ഇത് രണ്ടു ശതമാനം മാത്രമാണ്. 

23-24 വയസ്സു പ്രായമുള്ള സ്ത്രീകളില്‍ 95.3 ശതമാനവും ഒരിക്കല്‍ പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തവരാണ്. പുരുഷന്മാരില്‍ ഇത് 77 ശതമാനമാണെന്ന് സര്‍വേ പറയുന്നു. അതേസമയം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന അവിവാഹിതകള്‍ സുരക്ഷിത സെക്‌സിന് പ്രാമുഖ്യം നല്‍കുന്നവരാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

പതിനഞ്ചിനും 24നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളില്‍ 1.3 ശതമാനം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് സര്‍വേ കണ്ടെത്തുന്നത്. ആണ്‍കുട്ടികളില്‍ ഇത് 4.4 ശതമാനമാണ്. കൗമാരക്കാരില്‍ ആണ്‍കുട്ടികളാണ് ഇരുപതിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുള്ളവരില്‍ പെണ്‍കുട്ടികളില്‍ 1.9 ശതമാനമാണ് ഒരു തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍. ആണ്‍കുട്ടികളില്‍ ഇത് 11.5 ശതമാനവും. 

ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ അനുകൂലമായി പ്രതികരിച്ചത് സ്ത്രീകളാണെന്ന് സര്‍വേ കണക്കുകള്‍ വ്യക്തമാക്കുന്നു. 15 മുതല്‍ 19 വരെ പ്രായമുള്ളവരില്‍ 57 ശതമാനമാണ് കോണ്ടം ഉപയോഗിച്ച ആണ്‍കുട്ടികള്‍. പെണ്‍കുട്ടികളില്‍ ഇത് 61.2 ശതമാനമാണ്. 

നഗരങ്ങളില്‍ ജീവിക്കുന്നവരെ അപേക്ഷിച്ച് ഗ്രാമങ്ങളിലുള്ളവരാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരുടെ കണക്കുകളില്‍ മുന്നിലെന്ന് സര്‍വേ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'നാളുകൾക്ക് ശേഷം പ്രിയദർശിനി രാംദാംസിനേയും വർമ സാറിനേയും കണ്ടു'

ഒരു കളിയും തോല്‍ക്കാതെ ലെവര്‍കൂസന്‍! ജര്‍മനിയില്‍ പുതു ചരിത്രം