ആരോഗ്യം

ചൂട് കഠിനമാണ്, പ്രായമായവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കാം; പക്ഷാഘാത സാധ്യത കൂട്ടുമെന്ന് പഠനം 

സമകാലിക മലയാളം ഡെസ്ക്

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ലോകമൊന്നാകെ നേരിടുന്ന വിപത്തുകളാണ്. അതുപോലെതന്നെ പക്ഷാഘാതം മരണത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നും. ചൂടുള്ള കാലാവസ്ഥയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് പ്രായമായ ആളുകളില്‍ സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. 

പ്രായമായ ആളുകള്‍ ചൂടുമായി സമ്പര്‍ക്കത്തിലാകുന്നതും പക്ഷാഘാതം മുലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും പരിശോധിച്ചാണ് പഠനം നടത്തിയത്. മഴ മാറിയുള്ള ആദ്യ മാസമാണ് കാലാവസ്ഥയും പക്ഷാഘാതവും തമ്മില്‍ ഏറ്റവുമധികം ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയത്. താപനില ഓരോ ഡിഗ്രി സെല്‍ഷ്യസ് വീതം കൂടുമ്പോഴും സ്‌ട്രോക്ക് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ 35 ശതമാനം വര്‍ദ്ധനവുണ്ടായതായി കണ്ടെത്തി. മഴ മാറിയുടനെ അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റമാണ് താപനിലയും സ്‌ട്രോക്കും തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. 

ജപ്പാനിലെ ഒക്കയാമ എന്ന സ്ഥലത്തെ 65ന് മുകൡ പ്രായമുള്ള 3367 പേരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2012നും 2019നും ഇടയില്‍ പക്ഷാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരെ മുന്‍നിര്‍ത്തിയാണ് ഗവേഷകര്‍ നിഗമനങ്ങളിലേക്കെത്തിയത്. അന്തരീക്ഷ താപനിലയെക്കുറിച്ച് ഓരോ മണിക്കൂറും വിവരങ്ങള്‍ ശേഘരിച്ചു. ഹ്യുമിഡിറ്റി, ബാരോമെട്രിക്ക് പ്രെഷര്‍, 2.5 മില്ലീമീറ്ററില്‍ താഴെ വ്യാസമുള്ള കണികകളുടെ ശരാശരി അന്തരീക്ഷ സാന്ദ്രത അടക്കമുള്ള വിവരങ്ങള്‍ ഒക്കയാമ കാലാവസ്ഥാ കേന്ദ്രത്തില്‍ നിന്ന് ശേഖരിച്ചു. കാലാവസ്ഥാ വ്യതിയാനവും പക്ഷാഘാതവും മഴക്കാലം മുതല്‍ ഓരോ മാസവും ഗവേഷകര്‍ വിലയിരുത്തിക്കൊണ്ടിരുന്നു. 

വീടിനകത്തേക്ക് ചൂട് പ്രവേശിക്കുന്നത് പരമാവധി തടയുന്ന സംവിധാനങ്ങള്‍ പൊതുജനാരോഗ്യത്തില്‍ മുന്‍ഗണന നല്‍കേണ്ട കാര്യങ്ങളായി പരിഗണിക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി