ആരോഗ്യം

പ്രമേഹമുണ്ട്, മുന്തിരിങ്ങ കഴിക്കാമോ?, പഞ്ചസാരയുടെ അളവ് കൂട്ടുമോ? 

സമകാലിക മലയാളം ഡെസ്ക്

പ്രമേഹം ഉൾപ്പെടെ പല രോ​ഗങ്ങൾക്കും പഴങ്ങൾ ധാരാളം കഴിക്കുന്നത് നല്ലതാണ്. പക്ഷെ പഴങ്ങളിലടങ്ങിയ പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുമോ എന്ന സംശയം പലർക്കുമുണ്ട്. എന്നാൽ പഴങ്ങളിലടങ്ങിയ പഞ്ചസാര ചോക്ലേറ്റ്, റിഫൈൻഡ് ഷുഗർ, ബേക്ക് ചെയ്ത ഭക്ഷണങ്ങൾ തുടങ്ങിയവയിൽ അടങ്ങിയിട്ടുള്ള പഞ്ചസാരയിൽ നിന്നും വ്യത്യസ്തമാണ്. പഴങ്ങളിൽ അടങ്ങിയ പഞ്ചസാര ശരീരം വളരെ സാവധാനത്തിലേ ആഗിരണം ചെയ്യൂ എന്നതുകൊണ്ട് രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് ഉയരില്ല. 

പ്രമേഹത്തെ പ്രതിരോധിക്കുന്ന ഘടകങ്ങൾ മുന്തിരിങ്ങയിൽ ഉള്ളതിനാൽ പതിവായി മുന്തിരിങ്ങ കഴിക്കുന്നത് പ്രമേഹത്തെ അകറ്റി നിർ‌ത്താൻ സഹായിക്കും. ശരീരത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിക്കുമെന്ന് മാത്രമല്ല മെറ്റബോളിക് സിൻഡ്രോം വരാനുള്ള സാധ്യതയും കുറയ്ക്കും. ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള മുന്തിരിങ്ങയിൽ ആന്റിഡയബറ്റിക് ഗുണങ്ങളുള്ള ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. 

അതേസമയം പ്രമേഹം ഉള്ളവർ ദിവസം 100–150 ഗ്രാമിലധികം മുന്തിരിങ്ങ തിന്നാൻ പാടില്ല. അതുപോലെതന്നെ പ്രമേഹരോഗികൾ ജ്യൂസിനു പകരം പഴങ്ങൾ തന്നെ കഴിക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. മുന്തിരി ജ്യൂസിനെക്കാൾ മുന്തിരിങ്ങ കഴിക്കുന്നതാണ് പ്രമേഹരോഗികൾക്ക് ​ഗുണംചെയ്യുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍