ആരോഗ്യം

മഴക്കാലത്ത് ചർമ്മത്തെ മറക്കല്ലേ; ഈ മണ്ടത്തരങ്ങൾ ചെയ്യരുത്

സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലത്ത് ചർമ്മസംരക്ഷണത്തിന് നൽകിയിരുന്ന കരുതൽ മഴക്കാലം തുടങ്ങിയാൽ പിന്നെ അപ്രത്യക്ഷമാകുന്നത് പതിവാണ്. കാലാവസ്ഥ മാറുന്നത് തന്നെ ചർമ്മത്തിൽ കാര്യമായ പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കും എന്നതാണ് യാഥാർത്ഥ്യം. ഇതിനൊപ്പം വേണ്ട കരുതൽ നൽകാതിരിക്കുന്നത് ചർമ്മത്തെ കൂടുതൽ മോശമാക്കും. 

മേക്കപ്പ് അത്രവേണ്ട

മഴക്കാലത്ത് അമിത മേക്കപ്പ് ഒഴിവാക്കുന്നതാണ് നല്ലത്. മുഖക്കുരു കൂടാൻ ഇത് കാരണമാകും. അന്തരീക്ഷത്തിൽ ഈർപ്പം നിലനിൽക്കുന്നതിനാൽ മേക്കപ്പ് ചർമ്മത്തിൽ പറ്റിപ്പിടിച്ചിരിക്കുകയും അലർജിയും മുഖക്കുരുവും ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. പൗഡർ ബേസ്ഡ് മേക്കപ്പ് ഇടുകയും പറ്റുന്നത്ര നേരത്തെ അത് കഴുകികളയുകയും ചെയ്യുന്നതാണ് ഉത്തമം. 

സൺസ്‌ക്രീൻ ഉപേക്ഷിക്കരുത്

വേനൽക്കാലമാണെങ്കിൽ മാത്രം ഉപയോഗിക്കേണ്ട ഒന്നാണ് സൺസ്‌ക്രീൻ എന്നത് തെറ്റിദ്ധാരണയാണ്. കാലാവസ്ഥ നോക്കാതെ വർഷം മുഴുവൻ ഉപയോഗിക്കേണ്ട ഒന്നുതന്നെയാണ് ഇതെന്നതാണ് വാസ്തവം. വേനൽക്കാലം പോലെ സുര്യരശ്മികൾ അത്ര രൂക്ഷമായിരിക്കില്ലെങ്കിലും യുവി റെയ്‌സ് നിങ്ങളുടെ ചർമ്മത്തെ മഴക്കാലത്തും ബാധിക്കും. അതുകൊണ്ട് വീട്ടിലിരുന്നാലും പുറത്തിറങ്ങിയാലുമെല്ലാം സൺസ്‌ക്രീൻ നിർബന്ധമാണ്. 

മോയിസ്ചറൈസർ മറക്കരുത്

സൺസ്‌ക്രീൻ പോലെതന്നെ പ്രധാനമാണ് മോയിസ്ചറൈസറും. അന്തരീക്ഷത്തിൽ തണുപ്പ് ഉള്ളപ്പോൾ ശരീരം വരണ്ടതായി തോന്നില്ല പക്ഷെ അതിനർത്ഥം ക്രീം വേണ്ട എന്നല്ല. മോയിസ്ചറൈസർ ചർമ്മത്തെ മൃദുലമാക്കും. 

വെള്ളം കുറയ്ക്കണ്ട

മഴക്കാലത്തെ മറ്റൊരു തെറ്റ് കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുകയെന്നതാണ്. ബോധപൂർവ്വമല്ലെങ്കിലും ദാഹം തോന്നാത്തകൊണ്ട് പലരും അറിയാതെതന്നെ ദിവസേനയുള്ള കുടിവെള്ളത്തിന്റെ അളവ് കുറയ്ക്കും. വെള്ളം കുടിക്കാതിരുന്നാൽ ചർമ്മത്തിലെ ജലാംശം കുറയും. അതുകൊണ്ട് പതിവുപോലെ 8-10 ഗ്ലാസ് വെള്ളം മഴക്കാലത്തും കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

സോഷ്യൽമീഡിയ ട്രെൻഡ് നോക്കി സൺസ്ക്രീന്‍ തെരഞ്ഞെടുത്താൽ പണി കിട്ടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം

രണ്ടു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്, മൂന്നിടത്തു കൂടി വിജയസാധ്യത; ബിജെപി വിലയിരുത്തല്‍

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ