ആരോഗ്യം

കണ്ണ് തുറന്നാൽ ഉടൻ ഒരു ​ഗ്ലാസ് വെള്ളം, അതും പല്ല് തേക്കുന്നതിന് മുമ്പ്; കാരണമിത് 

സമകാലിക മലയാളം ഡെസ്ക്

രു ചൂട് കട്ടൻ കുടിച്ച് ദിവസം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് ഏറെയും. പക്ഷെ ഈ ആഗ്രഹം ഒന്ന് മാറ്റിപിടിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വെറുംവയറ്റിൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചുവേണം ദിവസം തുടങ്ങാനെന്നാണ് ഇവർ നിർദേശിക്കുന്നത്. 

കണ്ണുതുറന്നാൽ ഉടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കണം, അതും പല്ല് തേക്കുന്നതിന് മുമ്പുതന്നെയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കണമെന്ന കാര്യം സുപ്രധാനമായ ഒന്നാണ്. ശരീരത്തിലെ ജലാംശം നിലനിർത്തും എന്നുമാത്രമല്ല ശരീരത്തിന്റെ താപനില നിയന്ത്രിക്കുകയും വൃക്കകളിൽ നിന്ന് മാലിന്യങ്ങൾ പുറന്തള്ളൽ, ഉമിനീർ ഉണ്ടാക്കുക, കൂടാതെ വിവിധ ശരീരഭാഗങ്ങളിൽ പോഷകങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുകയും ചെയ്യുന്നു.

കണ്ണുതുറന്നാൽ ഉടൻ വെള്ളം, കാരണമിത്

  • ഉറങ്ങുമ്പോൾ വായിൽ ബാക്ടീരിയ അടിഞ്ഞു കൂടും. രാവിലെ വെള്ളം കുടിക്കുമ്പോൾ, ഈ ബാക്ടീരിയകളെയും കൂടിയാണ് അകത്താക്കുന്നത്. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
  • ദഹനം മെച്ചപ്പെടുത്തുകയും ദഹനക്കേട് തടയുകയും ചെയ്യും. 
  • ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് വായ് നാറ്റം കുറയ്ക്കുന്നതിലൂടെ വായുടെ ആരോഗ്യം നിലനിർത്താനും സഹായിക്കും. വായയെ ജലാംശം നിലനിർത്താനും ഉമിനീർ കുറഞ്ഞ് വരണ്ടുപോകാതിരിക്കാനും ഇത് സഹായിക്കുകയും ചെയ്യും. എണീറ്റാലുടൻ ചെറുചൂടുള്ള വെള്ളം കുടിക്കാനാണ് വിദ​ഗ്ധർ പറയുന്നത്. അതും ഇരുന്ന് ഓരോ കവിളായി ഇറക്കുന്നതാണ് ഉത്തമം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി