ആരോഗ്യം

താമര വേര് കഴിച്ചിട്ടുണ്ടോ? രുചി മാത്രമല്ല ​ഗുണവും ഏറെ; പോഷകസമൃദ്ധം 

സമകാലിക മലയാളം ഡെസ്ക്

റുത്തും കറിവച്ചുമൊക്കെ കൊതിയൂറുന്ന ഒരുപാട് റസിപ്പികൾ താമരയുടെ വേര് കൊണ്ട് തയ്യാറാക്കാറുണ്ട്. ഈ വ്യത്യസ്തത പലപ്പോഴും ചർച്ചയായിട്ടുണ്ടെങ്കിലും ഇത് ആരോ​ഗ്യത്തിന് വളരെയധികം ​ഗുണകരമാണെന്നത് അധികമാരും തിരിച്ചറിഞ്ഞിട്ടില്ല. ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഒരുപാട് പോഷകങ്ങൾ താമരയുടെ വേരിൽ അടങ്ങിയിട്ടുണ്ട്. 

ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതുകൊണ്ടുതന്നെ താമര വേര് ദഹനത്തെ വളരെയധികം സഹായിക്കും. മലബന്ധത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഇവ മലവിസർജ്ജന പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് ന്യൂട്രീഷണിസ്റ്റുകൾ പറയുന്നത്. 

വിളർച്ച കുറയ്ക്കും. അയൺ, കോപ്പർ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിൽ പ്രധാന പങ്ക് വഹിക്കും. അതുവഴി വിളർച്ചയുണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ടുതന്ന ഇവ രക്തചംക്രമണം ഉത്തേജിപ്പിക്കുന്നതിനും അവയവങ്ങളുടെ ഓക്സിജൻ വർദ്ധിപ്പിക്കുന്നതിനും നല്ലതാണ്. 

രക്തസമ്മർദ്ദം നിയന്ത്രിക്കും. താമര വേരിൽ ഉള്ള പൊട്ടാസ്യം ശരീരത്തിലെ ദ്രാവകങ്ങൾക്കിടയിൽ ശരിയായ ബാലൻസ് ഉറപ്പാക്കുകയും രക്തത്തിലെ സോഡിയത്തെ പ്രതിരോധിക്കുകയും ചെയ്യും. പൊട്ടാസ്യം രക്തക്കുഴലുകളെ അയയ്ക്കുകയും രക്തയോട്ടം വർദ്ധിപ്പിച്ച്  ഹൃദയത്തിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കുകയും ചെയ്യും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍