ആരോഗ്യം

ഫാസ്റ്റിംഗ് ആരോ​ഗ്യത്തെ ബാധിക്കുന്നതെങ്ങനെ, ശരീരഭാരം കുറയുന്നുണ്ടോ? കണ്ടെത്തലുകൾ ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

രീരഭാരം കുറയ്ക്കാൻ ആളുകൾ നടത്തുന്ന പല പരീക്ഷണങ്ങളിൽ ഒന്നാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്. സെലിബ്രിറ്റികളടക്കം ഈ രീതി പിന്തുടരാൻ തുടങ്ങിയതോടെ സംഗതി ഹിറ്റായി. തുടർച്ചയായി ഭക്ഷണം കഴിച്ചതിന് ശേഷം ശരീരത്തിന് അൽപം വിശ്രമം നൽകി പിന്നീടുള്ള കുറച്ചുസമയം ഭക്ഷണം കഴിക്കാതെയിരുന്നാണ് ഈ ഡയറ്റ് പിന്തുടരുന്നത്. 12 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ വ്യത്യസ്ത സമയം ക്രമീകരിച്ചാണ് ഭക്ഷണം കഴിക്കുന്നതിന്റെ ഇടവേള ക്രമീകരിക്കുന്നത്. 

ഇന്റർമിറ്റന്റ് ഫാസ്റ്റിം​ഗും ആരോ​ഗ്യവും

18നും 64നും ഇടയിൽ പ്രായമുള്ള പൊണ്ണത്തടിയുള്ള ആളുകളിൽ നടത്തിയ ക്ലിനിക്കൽ പഠനത്തിൽ നിന്നാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് വഴി ശരീരഭാരം കുറയുന്നതിനെക്കുറിച്ച് പരിശോധിച്ചത്. ഇവരെ മൂന്ന് ഗ്രൂപ്പായി തിരിച്ചു. ഒന്നിടവിട്ട ദിവസങ്ങളിൽ ഫാസ്റ്റിംഗ് നടത്തുന്നവരുടെ ഒരു ഗ്രൂപ്പ്, കലോറി റെസ്ട്രിക്ഷൻ, നോ ഇന്റർവെൻഷൻ ഗ്രൂപ്പ് എന്നിങ്ങനെ. ഇതിൽ കൺട്രോൾ ഗ്രൂപ്പിലെ അംഗങ്ങൾ അവരുടെ ശരീരഭാരം ബേസ് ലൈനിൽ തന്നെ നിലനിർത്തി. അതേസമയം മറ്റ് രണ്ട് ഗ്രൂപ്പിലും ഉള്ളവർ, അതായത് ഒന്നിടവിട്ട ദിവസങ്ങളിൽ ഫാസ്റ്റിംഗ് എടുത്തവരുടെയും കലോറി കുറച്ചവരുടെയും, ശരീരഭാരം ആറ് മാസത്തിൽ ബേസ് ലൈനിനേക്കാൾ ഏഴ് ശതമാനം കുറഞ്ഞു. എന്നാൽ ഒന്നിടവിട്ട ദിവസം ഫാസ്റ്റിംഗ് നടത്തുന്നവരുടെ ആരോഗ്യത്തിൽ കലോറി റെസ്ട്രിക്ട് ചെയ്യുന്ന ഗ്രൂപ്പിൽ നിന്ന് വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ലെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടി. 

ഇൻസുലിൻ സെൻസിറ്റിവിറ്റി

ബിഎംഐ 23.7 ഉള്ള എട്ട് ആരോഗ്യമുള്ള ചെറുപ്പക്കാരിൽ നടത്തിയ പഠനത്തിൽ 14 ദിവസം തുടർച്ചയായി 20 മണിക്കൂർ ഇടവേളയിൽ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് നടത്തിയപ്പോൾ ശരീരഭാരം കുറഞ്ഞില്ലെങ്കിലും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെട്ടതായി കണ്ടെത്തി. ഇതുവഴി ഗുരുതര ഹൃദ്രോഗങ്ങൾ അകറ്റി നിർത്താൻ സാധിക്കുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് നടത്തുന്നവരുടെ മെറ്റബോളിക് ഹെൽത്ത് മെച്ചപ്പെടുന്നതായും കണ്ടെത്തി. എന്നാൽ രക്തസമ്മർദ്ദത്തിന്റെ നിലയിൽ ഇത് കാര്യമായ മാറ്റം ഉണ്ടാക്കിയില്ല. 

ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പോസിറ്റീവ് ആയിട്ടുള്ള പല ഗുണങ്ങളും ഉണ്ടാക്കുന്നുണ്ടെങ്കിലും പഠനങ്ങളെല്ലാം ചെറിയ കാലയളവിൽ നടത്തിയിട്ടുള്ളതാണെന്ന് ​ഗവേഷകർ ഓർമ്മപ്പെടുത്തി. ഇതിന് ദീർഘകാലയളവിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന മുന്നറിയിപ്പും അവർ നൽകുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍