ആരോഗ്യം

വായ്ക്കുള്ളിലും ചുവന്ന കുരുക്കൾ, നിറവ്യത്യാസം? തക്കാളിപ്പനി; ലക്ഷണങ്ങൾ ഇവ 

സമകാലിക മലയാളം ഡെസ്ക്

ഷി​ഗെല്ലയ്ക്ക് പിന്നാലെ തക്കാളിപ്പനി സ്ഥിരീകരിച്ചത് കേരളത്തെ വീണ്ടും വൈറസ് ആശങ്കയുടെ നാളുകളിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന ഒരു അജ്ഞാത പനിയാണ് തക്കാളിപ്പനി. കൈയിലും കാലിലും വായ്ക്കുള്ളിലും ചുവന്ന കുരുക്കളും തടിപ്പുകളുമാണ് പ്രധാന ലക്ഷണം. കേരളത്തിൽ ചിലയിടങ്ങളിൽ മാത്രമാണ് രോഗം കണ്ടുവരുന്നതെങ്കിലും പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വൈറസ് കൂടുതൽ പടരുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കടുത്ത പനി, ചുവന്ന നിറത്തിലെ കുമിളകൾ 

തക്കാളിപ്പനി ഒരു വൈറൽ പനിയാണോ അതോ ചിക്കുൻഗുനിയയുടെയോ ഡെങ്കിപ്പനിയുടെയോ അനന്തരഫലമാണോ എന്ന ചർച്ചകൾ നടക്കുന്നുണ്ട്. ചൊറിച്ചിൽ, ചുവന്ന നിറത്തിലുള്ള കുമിളകൾ, നിർജ്ജലീകരണം എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ഇതുകൂടാതെ, രോഗബാധിതരായ കുട്ടികൾക്ക് കടുത്ത പനി, ശരീരവേദന, സന്ധിവീക്കം, ക്ഷീണം, മലബന്ധം, ഓക്കാനം, ഛർദ്ദി, വയറിളക്കം, കൈകൾ, കാൽമുട്ടുകൾ, നിതംബം എന്നിവയുടെ നിറവ്യത്യാസം, ചുമ, തുമ്മൽ, മൂക്കൊലിപ്പ് എന്നിവയും ഉണ്ടാകാം.

കുമിളകളിൽ ചൊറിയരുത്

കുട്ടിക്ക് പനിയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കാണിക്കണം. രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന കുമിളകളിൽ ചൊറിയുന്നത് ഒഴിവാക്കണം. ശരിയായി വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി