ആരോഗ്യം

ശരീരഭാരം കുറയ്ക്കാന്‍ മുതല്‍ തൊണ്ടവേദന മാറാന്‍ വരെ, കുരുമുളക് ചായ; തയ്യാറാക്കുന്ന വിധം 

സമകാലിക മലയാളം ഡെസ്ക്

പാചകത്തിന് പതിവായി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ചനങ്ങളില്‍ ഒന്നാണ് കുരുമുളക്. രുചി മാത്രമല്ല ഏറെ ഔഷദഗുണങ്ങളുണ്ടെന്നതും കുരുമുളകിന്റെ സവിശേഷതയാണ്. കാലവസ്ഥയിലുണ്ടാകുന്ന മാറ്റം പല രോഗങ്ങള്‍ക്കും കാരണമാകുമ്പോള്‍ ഇതില്‍ ചുമ, ജലദോഷം തുടങ്ങയ പതിവ് പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരമാണ് കുരുമുളക്. ശരീരഭാരം കുറയ്ക്കുന്നത് മുതല്‍ പ്രതിരോധശേഷി വരെ നിരവധി ഗുണങ്ങളാണ് കുരുമുളകിട്ടൊരു ചായ കുടിച്ചാല്‍ കിട്ടുന്നത്.  

കുരുമുളകില്‍ അടങ്ങിയിട്ടുള്ള പിപറൈന്‍ ദഹനത്തെ സഹായിക്കും. പിപറൈന്‍ അമിത കൊഴുപ്പിനെ അമിതമായി ശരീരം സംഭരിക്കാതിരിക്കാന്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കുരുമുളകിന്‍രെ ആന്റിബാക്ടീരിയല്‍ ആന്റിബയോട്ടിക് ഗുണങ്ങള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതാണ്. കുരുമുളകില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ടെന്നതും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ഘടകമാണ്. 

പിപറൈന്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും സ്വാധീനിക്കും, കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. അതുകൊട് മാനസികമായി തളര്‍ന്നിരിക്കുന്ന സമയത്ത് ഒരു കുരുമുളക് ചായ മികച്ച് ഓപ്ഷനാണ്. ഇതിനെല്ലാം പുറമേ തൊണ്ടവേദന, ചുമ, ജലദോഷം തുടങ്ങിയ ബുദ്ധമുട്ടുകള്‍ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്ന സ്ഥിരം ഐറ്റമാണ് കുരുമുളക് ചായ

കുരുമുളക് ചായ തയ്യാറാക്കാന്‍

ഒന്നര കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് അര ടീസ്പൂണ്‍ കുരുമുളക് പൊടിച്ചത് ഇടണം. ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങനീരും അര ടീസ്പൂര്‍ ഇഞ്ചിയും ചേര്‍ക്ക്ണം. വെള്ളം നന്നായി തിളച്ചതിന് ശേഷം പാത്രം മൂടി 5-6 മിനിറ്റ് വെക്കുക. ഇതിന് ശേഷം ചൂടോടെ കുടിക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''