ആരോഗ്യം

പഞ്ചസാര മാറ്റി ശര്‍ക്കരയാക്കണോ? ഏതാണ് നല്ലത്; ശീലം മാറ്റുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം 

സമകാലിക മലയാളം ഡെസ്ക്

ഞ്ചസാരയും ശര്‍ക്കരയും തമ്മില്‍ ആരാണ് കേമന്‍ എന്നതില്‍ കാലങ്ങളായി തര്‍ക്കമാണ്. പഞ്ചസാരയും ശര്‍ക്കരയും കരിമ്പില്‍ നിന്ന് ഉണ്ടാക്കുന്നതാണെങ്കിലും വ്യത്യസ്തമായി സംസ്‌കരിച്ചെടുക്കുന്നവയാണ്. രണ്ടിനും ഒരേ കലോറിയാണ്. പഞ്ചസാരയാണോ ശര്‍ക്കരയാണോ നല്ലത്? സ്ഥിരമായി പഞ്ചസാരയാണ് കഴിക്കുന്നത്, ഇനി ശര്‍ക്കരയിലേക്ക് മാറണോ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഈ വിഷയത്തില്‍ ഉയരുന്നത്. 

ശര്‍ക്കര വേണോ പഞ്ചസാര വേണോ എന്നത് രണ്ടും കഴിക്കുന്ന സമയവും എന്തിനൊപ്പം കഴിക്കുന്നു എന്നതും അനുസരിച്ചാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. തണുപ്പുകാലത്ത് ശര്‍ക്കരയാണ് നല്ലത്. ഇത് റൊട്ടിക്കൊപ്പം കഴിക്കാനും എള്ളുണ്ട ഉണ്ടാക്കാനുമൊക്കെ നല്ലതാണ്. അതേസമയം വേനല്‍ക്കാലത്ത് പഞ്ചസാരയാണ് നല്ലത്. ഇത് സര്‍ബത്തിലും തൈരിലുമൊക്കെ ചേര്‍ക്കാം. 

പഞ്ചസാര മാറ്റി സ്ഥിരമായി ശര്‍ക്കരയിലേക്ക് ചുവടുമാറ്റണോ എന്ന് ചോദിക്കുന്നവരോട് ശര്‍ക്കര പഞ്ചസാരയ്ക്ക് ബദലല്ല എന്നാണ് പോഷകാഹാര വിദഗ്ധരുടെ മറുപടി. അതേസമയം ശീതളപാനീയങ്ങള്‍, കേക്ക്, ജ്യൂസ്, ചോക്കളേറ്റ്, ജാം, കെച്ചപ്പ്, ബിസ്‌ക്കറ്റ് തുടങ്ങിയ പാക്ക് ചെയ്ത ഭക്ഷണത്തിലും അള്‍ട്രാ-പ്രൊസസ്ഡ് ഭക്ഷണത്തിലുമെല്ലാം അടങ്ങിയിട്ടുള്ള പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ഇവര്‍ പറയുന്നു. അതേസമയം വീട്ടില്‍ ആഘോഷങ്ങള്‍ക്കും മറ്റുമായി തയ്യാറാക്കുന്ന ലഡ്ഡു, ഹല്‍വ തുടങ്ങിയ മധുരപലഹാരങ്ങളിലെ പഞ്ചസാരയും ചായയിലും കാപ്പിയും ഉപയോഗിക്കുന്ന പഞ്ചസാരയുമൊന്നും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതില്ലെന്നാണ് ഇവര്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു