ആരോഗ്യം

ആഴ്ചയിൽ എത്രമണിക്കൂർ ജോലി ചെയ്യുന്നുണ്ട്? വിഷാദം അരികെയെന്ന് പഠനം 

സമകാലിക മലയാളം ഡെസ്ക്

ടുത്ത സമ്മർദ്ദത്തിൽ ദീർഘ സമയമുള്ള ജോലി വിഷാദരോഗം പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം. ആഴ്ചയിൽ തൊണ്ണൂറോ അതിലധികമോ മണിക്കൂർ ജോലി ചെയ്യുന്നവർക്ക് 40 മുതൽ 45 മണിക്കൂർ വരെ ജോലി ചെയ്യുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ വിഷാദത്തിലേക്ക് വഴുതിപ്പോകാനുള്ള സാധ്യത മൂന്നിരട്ടിയാണ്. 

കൂടുതൽ സമയം ജോലിചെയ്യുന്നവരുടെ രോഗലക്ഷണങ്ങളും തീവ്രമായിരിക്കും. തെറാപ്പി ആവശ്യമായ കഠിനമായ വിഷാദലക്ഷണങ്ങളാണ് ഇവരിൽ കണ്ടുവരുന്നതെന്നും പഠനത്തിൽ പറയുന്നു. മിഷി​ഗൺ ന്യൂറോസയൻസ് ഇൻസ്റ്റിറ്റ്യൂട്ടും ഐസൻബെർഗ് ഫാമിലി ഡിപ്രഷൻ സെന്ററിന്റെ ഇന്റേൺ ഹെൽത്ത് സ്റ്റഡിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 17,000 മെഡിക്കൽ ഗ്രാജുവേറ്റുകളെ നിരീക്ഷിച്ചാണ് ഗവേഷണം നടത്തിയത്. 40 മുതൽ 45 മണിക്കൂർ വരെ ജോലി ചെയ്യുന്നവരുടെ വിഷാദ ലക്ഷണങ്ങൾ 1.8 പോയിന്റും, 90 മണിക്കൂറിനു മുകളിലുള്ളവരുടേത് 5.2 പോയിന്റുമാണെന്ന് പഠനത്തിൽ കണ്ടെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു