ആരോഗ്യം

കഴുത്തുവേദന നിസാരമല്ല, കൈവിട്ടാല്‍ പണികിട്ടും; എളുപ്പം ചെയ്യാന്‍ അഞ്ച് വ്യായാമങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

നിരന്തരമുള്ള യാത്രയും പതിവായി ഇരുന്നുള്ള ജോലിയുമെല്ലാം സമ്മാനിക്കുന്ന ഒന്നാണ് കടത്ത കഴുത്തുവേദന. 60 കഴിഞ്ഞവരില്‍ 85 ശതമാനം ആളുകളും സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് ഉള്ളവരാണ്. കഴുത്തിലെ കശേരുക്കളുടെയും ഡിസ്‌കിന്റെയും അമിതമായ തേയ്മാനമാണ് ഇതിന് കാരണം. ഇത് 25 മുതല്‍ 30 വയസ്സില്‍ തന്നെ കണ്ടുതുടങ്ങാം. തുടക്കത്തില്‍ വേദനയോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടാകണമെന്നുമില്ല. 

വേദന കുറയ്ക്ക് വീട്ടില്‍ തന്നെ വ്യായാമം

കഴുത്തുവേദന കുറയ്ക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ലളിതമായ ചില വ്യായാമങ്ങളുണ്ട്. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഇവ കഴുത്തിന്റെ ഫ്‌ളെക്‌സിബിളിറ്റി കൂട്ടുകയും ചെയ്യും. 

1. നോരെ നിന്നതിന് ശേഷം കഴുത്ത് മാത്രം പരമാവധി മുന്നോട്ട് തള്ളുക. ഇങ്ങനെ കുറച്ചുസമയം നിക്കണം. ഇത് ദിവസവും ഇടയ്ക്കിടെ ആവര്‍ത്തിക്കാവുന്നതാണ്. 

2. കഴുത്ത് ശരീരത്തിന്റെ രണ്ട് വശങ്ങളിലേക്കും ചരിക്കുന്നതാണ് അടുത്ത വ്യായാമം. ആദ്യം തല വലത്തേ തോളിലേക്കും പിന്നീട് ഇടത്തേ തോളിലേക്കും ചരിക്കാം. വലത്തോട്ട് ചരിക്കുമ്പോള്‍ വലത്തേ ചെവി വലത് തോളില്‍ മുട്ടണം. ഇതുതന്നെ മറുവശത്തും ചെയ്യണം. ഇങ്ങനെ ഒരു നാലഞ്ച് തവണ ആവര്‍ത്തിക്കാം. 

3. കഴുത്ത് നെഞ്ചുവരെ കുനിക്കുന്നതാണ് മറ്റൊരു വ്യായാമം. കുറച്ചുസമയം അങ്ങനെ നില്‍ക്കണം. ഇതും മൂന്ന്- നാല് തവണ ആവര്‍ത്തിച്ച് ചെയ്യാവുന്നതാണ്. 

4. കഴുത്ത് ഇരു വശങ്ങളിലൂടെയും പരമാവധി പുറകോട് തിരിക്കാം. നേരെ നിന്നതിന് ശേഷം ആദ്യം വലതുവശത്തുകൂടി കഴുത്ത് തിരിച്ച് പരമാവധി പുറകിലേക്ക് നോക്കുക. ഇതുതന്നെ മറുവശത്തുകൂടെയും ചെയ്യാം. പറ്റാവുന്നതുപോലെ നാലോ അഞ്ചോ തവണ ഇത് തുടരാം. 

5. തോളുകള്‍ പരമാവധി മുകളിലേക്ക് ഉയര്‍ത്തുന്നതാണ് മറ്റൊരു വ്യായാമം. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ തോളുകള്‍ ചെവിയില്‍ മുട്ടണം. കുറച്ചുസമയം ഈ പൊസിഷനില്‍ നിന്നതിന് ശേഷമാണ് റിലീസ് ചെയ്യേണ്ടത്. ഇത് ദിവസവും 10-15 തവണ ചെയ്യുന്നത് വേദന കുറയ്ക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍