ആരോഗ്യം

കുട്ടികൾ ദിവസവും 3 മണിക്കൂറിൽ കൂടുതൽ മൊബൈൽ ഉപയോ​ഗിക്കാറുണ്ടോ?, പുറംവേദന കൂടും 

സമകാലിക മലയാളം ഡെസ്ക്

കൂടുതൽ സമയം മൊബൈൽ ഫോണിൽ ചിലവഴിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും നട്ടെല്ലിന് പ്രശ്‌നമുണ്ടാകാമെന്ന് പഠനം. ഒരു ദിവസം മൂന്നുമണിക്കൂറിലധികം മൊബൈലിൽ ചിലവഴിക്കുന്ന കുട്ടികളിലാണ് പുറംവേദന പോലുള്ള പ്രശ്‌നങ്ങൾ കൂടുതലായി കണ്ടുവരുന്നതെന്നാണ് പഠനത്തിൽ പറയുന്നത്. തൊറാസിക് സ്‌പൈനിനുള്ള വേദനയെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. 

ഷോൾഡർ ബ്ലേഡുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന നെഞ്ചിന്റെ പുറകുവശത്തായുള്ള നട്ടെല്ലിന്റെ മധ്യഭാഗമാണ് തൊറാസിക് സ്‌പൈൻ. പതിനാല് മുതൽ പതിനെട്ടു വയസ്സുവരെ പ്രായമുള്ള ഹൈസ്‌കൂൾ വിദ്യാർഥികളിലാണ് പഠനം നടത്തിയത്. സയന്റിഫിക് ജേർണലായ ഹെൽത്ത്‌കെയറിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‌

ശാരീരിക പ്രവർത്തനങ്ങളും മടിപിടിച്ചിരിക്കുന്ന ശീലവും  മാനസിക പ്രശ്‌നങ്ങളുമൊക്കെ നട്ടെല്ലിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. ‌കോവിഡ് കാലത്ത് കുട്ടികൾ ഇലക്ട്രോണിക് ഉപകരണങ്ങളെ കൂടുതലായി ആശ്ര‌യിക്കാൻ തുടങ്ങിയത് ഇത് കൂടുതൽ വഷളാക്കിയെന്നാണ് ​ഗവേഷകർ പറയുന്നത്. പുറംവേദനയുമായി എത്തുന്ന കുട്ടികളിൽ അധികവും അലസജീവിതം നയിച്ചിരുന്നവരും അക്കാദമിക കാര്യങ്ങളിൽ പിന്നോട്ടുനിൽക്കുന്നവരും മാനസിക പ്രശ്‌നങ്ങൾ നേരിട്ടവരുമായിരുന്നെന്നും ഗവേഷകർ പറഞ്ഞു. 


സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു