ആരോഗ്യം

രുചി മാത്രമല്ല ‌ഊർജത്തിന്റെ പവർഹൗസ് കൂടിയാണ്; കരിമ്പിൻ ജ്യൂസ് കുടിക്കാം

സമകാലിക മലയാളം ഡെസ്ക്

സംഭാരം മുതൽ തണ്ണിമത്തൻ ജ്യൂസ് വരെ വേനൽക്കാലത്ത് നമ്മൾ പരീക്ഷിക്കാത്ത പാനീയങ്ങൾ ഒന്നുമുണ്ടാകില്ല. അക്കൂട്ടത്തിൽ രുചിയിൽ മുന്നിലും ഉന്മേഷത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലുമല്ലാത്ത ഒന്നാണ് കരിമ്പിൻ ജ്യൂസ്. ഊർജത്തിന്റെ പവർഹൗസ് എന്നാണ് കരിമ്പിൻ ജ്യൂസിനെ വിശേഷിപ്പിക്കാറ്. ദാഹം മാറുമെന്ന് മാത്രമല്ല ശരീരത്തിന് വേണ്ട ഫൈബറും പ്രോട്ടീനും വൈറ്റമിൻ എ, ബി, സിയും ആന്റി ഓക്‌സിഡന്റുകളുമെല്ലാം
കിട്ടുമെന്ന ​ഗുണവുമുണ്ട്. 

പ്രകൃതിദത്ത കൂളന്റ് ആണ് കരിമ്പ്. ഇത് കരളിനെ ശക്തിപ്പെടുത്തി മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളെ അകറ്റാൻ സഹായിക്കും. കരിമ്പിൻ ജ്യൂസിൽ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് കരളിനെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ബിലിറൂബിൻ തോതും നിയന്ത്രിച്ച് നിർത്തുകയും ചെയ്യും. രോഗങ്ങൾ മൂലം ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന പ്രോട്ടീനും പോഷണങ്ങളും വീണ്ടും നിറയ്ക്കാനും ജ്യൂസ് നല്ലതാണ്. ദഹന സംവിധാനത്തെ ശക്തിപ്പെടുത്താനും വയറിലെ അണുബാധകളെ അകറ്റി നിർത്താനും കരിമ്പിൻ ജ്യൂസ് നല്ലതാണ്. 

ദിവസവും കരിമ്പിൻ ജ്യൂസ് കുടിക്കുന്നവരുടെ രോ​ഗപ്രതിരോധശേഷി ശക്തിപ്പെടും. ഇതിലെ ആന്റിഓക്‌സിഡന്റുകളും വൈറ്റമിൻ സിയുമാണ് പ്രതിരോധ സംവിധാനത്തെ ബലപ്പെടുത്തുന്നത്. കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, അയൺ, പൊട്ടാസിയം പോലുള്ള ധാതുക്കൾ അടങ്ങിയിട്ടുള്ള കരിമ്പിൻ ജ്യൂസ് എല്ലുകളെ ശക്തിപ്പെടുത്തി ഓസ്റ്റിയോപോറോസിസ് പോലുള്ള രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കും. ശരീരത്തിൽ നിന്ന് വിഷാംശവും അണുബാധകളും നീക്കം ചെയ്യാനും കരിമ്പിൻ ജ്യൂസ് നല്ലതാണ്. മൂത്രനാളിയിലെ അണുബാധ, മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ പോലുള്ള പ്രശ്‌നങ്ങൾ എന്നിവ നിയന്ത്രിക്കാൻ ഇടയ്ക്കിടെ കരിമ്പിൻ ജ്യൂസ് കുടിക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

700 കടന്ന് കോഹ്‌ലി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം