ആരോഗ്യം

ഒരു തുള്ളി മദ്യം തൊട്ടിട്ടില്ല, പക്ഷെ ‘ഫിറ്റാകും’! കാരണം ഈ രോ​ഗം 

സമകാലിക മലയാളം ഡെസ്ക്

ദ്യപിക്കാതെ തന്നെ ഒരാൾക്ക് മദ്യപിച്ചത് പോലത്തെ അവസ്ഥയുണ്ടാക്കുന്നതിന്റെ കാരണം 'ഓട്ടോ ബ്രൂവറി സിൻഡ്രോം' എന്ന രോ​ഗമാണ്. ഈ രോ​ഗമുള്ളവർക്ക് രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം ഉയർന്ന തോതിലായിരിക്കും. കഴിക്കുന്ന ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിനെ തന്നെ എഥനോളാക്കി മാറ്റുകയാണ് ഇവരുടെ ശരീരം. മദ്യപിക്കാതെ തന്നെ ഫിറ്റാകുന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം.

കുടലിലെ ഈസ്റ്റിന്റെ സാന്നിധ്യം ഉയരുമ്പോഴാണ് ഓട്ടോ ബ്രൂവറി സിൻഡ്രോം എന്ന അവസ്ഥയുണ്ടാകുന്നത്. കാൻഡിഡ ആൽബിക്കൻസ്, കാൻഡിഡ ഗ്ലബ്രാറ്റ, ടോറുലോപ്സിസ് ഗ്ലബ്രാറ്റ പോലുള്ള യീസ്റ്റുകൾ ഇതിന് കാരണമാകും. തലകറക്കം, തലവേദന, നിർജലീകരണം, മനംമറിച്ചിൽ, ഛർദി, ക്ഷീണം, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ചർമം ചുവക്കുന്നത്, വരണ്ട വായ, മൂഡ് മാറ്റങ്ങൾ എന്നിവയും ഓട്ടോ ബ്രൂവറി സിൻഡ്രോമിന്റെ ലക്ഷണങ്ങളാണ്. 

കുടലിന് പ്രശ്നമുള്ളവർ, പ്രമേഹരോഗികൾ, ഫാറ്റി ലിവർ രോഗികൾ, വയറിലെ പേശികൾക്ക് തകരാർ സംഭവിച്ചവർ എന്നിവർക്കാണ് ഓട്ടോ ബ്രൂവറി സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ. ആന്റിബയോട്ടിക്സിന്റെ അമിത ഉപയോഗം, പ്രമേഹം, മോശം പോഷണം, കുറഞ്ഞ പ്രതിരോധ ശേഷി തുടങ്ങിയവയും ശരീരത്തിൽ അമിതമായ യീസ്റ്റ് ഉത്പാദിക്കപ്പെടാൻ കാരണമാകും. ചിലരിൽ ക്രോൺസ് രോഗവും കുടലിലെ യീസ്റ്റിന്റെ സാന്നിധ്യം വർദ്ധിപ്പിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി