ആരോഗ്യം

അമ്മയിൽ നിന്ന് ആൺമക്കളിലേക്ക് പകരും, കിടന്നകിടപ്പിൽ നിന്ന് അനങ്ങാൻപോലും കഴിയാതെയാകും; എന്താണ് ഡുഷേൻ മസ്കുലർ ഡിസ്ട്രോഫി? 

സമകാലിക മലയാളം ഡെസ്ക്

ലപ്പുറത്ത് നാലം​ഗ കുടുംബത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത ഏറെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. ജനിതക രോഗമായ ഡുഷേൻ മസ്കുലർ ഡിസ്ട്രോഫിയെക്കുറിച്ചുള്ള പേടിയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമായത് എന്നാണ് സംശയം. മൂത്ത കുട്ടിക്ക് ഡിഎംഡി എന്ന അസുഖമാണെന്ന് കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇളയ കുട്ടിക്കും അസുഖത്തിന്റെ സാധ്യത കണ്ടെത്തി. ഇതോടെ ഇളയ കുട്ടിയുടെയും അമ്മയുടെയും ജനിതക പരിശോധന നടത്താൻ നിർദേശിച്ചു. എന്നാൽ, കടുത്ത മാനസിക സംഘർഷത്തിലായ കുടുംബം ഒന്നിച്ച് യാത്രയായി.

എന്താണ് ഡിഎംഡി?

‌ഡുഷേൻ മസ്കുലർ ഡിസ്ട്രോഫി, പേശികളെ ഗുരുതരമായി ബാധിക്കുന്ന ഈ രോ​ഗം കുട്ടികളെ വൈകല്യത്തിലേക്കും അകാല മരണത്തിലേക്കും നയിക്കും. മസ്കുലാർ ഡിസ്ട്രോഫികളിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന അവസ്ഥയാണിത്, ഏറ്റവും അപകടകാരിയും. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സാധാരണപ്രവർത്തനങ്ങൾക്കു പോലും കഴിയാത്ത സ്ഥിതിയിലേക്ക് എത്തുന്നതാണ് ഏറ്റവും സങ്കീർണാവസ്ഥ. കിടന്നകിടപ്പിൽ നിന്ന് സ്വയം അനങ്ങാൻപോലും കഴിയാതെയാകും. 

അമ്മയിൽ നിന്ന് ആൺമക്കളിലേക്ക്

പേശിയിലെ കോശങ്ങളെ കേടുകൂടാതെ സംരക്ഷിക്കുന്ന പ്രോട്ടീനാണ് ഡിസ്ട്രോഫിൻ. ഈ പ്രോട്ടീൻ ഇല്ലാതെ വരുന്നതാണ് പ്രശ്നം. സാധാരണഗതിയിൽ അമ്മയിൽ നിന്ന് ആൺമക്കളിലേക്കു ജനിതകമായാണ് ഈ രോ​ഗം പകരുന്നത്. അപൂർവമായി പെൺകുട്ടികളിലും വരാം. പേശികളുടെ ബലക്ഷയം ആദ്യം അനുഭവപ്പെടും. പിന്നീട് പൂർണമായും തളരുന്ന അവസ്ഥയിലേക്കു പോലും എത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു