ആരോഗ്യം

മഴക്കാലമാണ് ആരോഗ്യം മറക്കരുത്; ഞാവല്‍ പഴം മുതല്‍ നാരങ്ങ വരെ, കഴിക്കാം ഇവ 

സമകാലിക മലയാളം ഡെസ്ക്

ണ്‍സൂണ്‍ ആരംഭിച്ചതോടെ അണുബാധകളും രോഗങ്ങളുമൊക്കെ പെരുകുകയാണ്. ഈര്‍പ്പമുള്ള കാലാവസ്ഥയും കനത്ത മഴയും കാറ്റുള്ള അന്തരീക്ഷവുമൊക്കെ രോഗാണുക്കളുടെയും ബാക്ടീരിയകളുടെയും വ്യാപനത്തിന് കാരണമാകും. കൊതുക് പരത്തുന്ന രോഗങ്ങളും ഇപ്പോള്‍ സാധാരണമാണ്. അതുകൊണ്ട് മണ്‍സൂണ്‍ രോഗങ്ങള്‍ ചെറുക്കാന്‍ രോഗപ്രതിരോധശേഷി ആര്‍ജ്ജിക്കണം. അതിന് ഭക്ഷണശീലത്തിലും ചില മാറ്റങ്ങള്‍ വരുത്താം. 

മഴക്കാലത്ത് ആരോഗ്യത്തിന് വേണം ഈ സൂപ്പര്‍ഫുഡ്‌സ്

ഇഞ്ചി - ഇഞ്ചിയില്‍ ധാരാളം ആന്റി-ഇന്‍ഫഌമേറ്ററി, ആന്റി-ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ശരീരത്തിലെ ടിഷ്യൂകളിലേക്ക് പോഷകങ്ങളുടെ ആഗീരണവും വിതരണവും മെച്ചപ്പെടുത്താന്‍ ഇഞ്ചി സഹായിക്കും. ഫഌ ലക്ഷണങ്ങളോട് പൊരുതാനും ഇഞ്ചി നല്ലതാണ്. കട്ടന്‍ ചായ, സൂപ്പ്, സ്റ്റൂ എന്നിവയില്‍ ഇഞ്ചി ചേര്‍ക്കാന്‍ ഓര്‍ക്കാം. 

ഞാവല്‍ പഴം - മണ്‍സൂണ്‍ കാലത്ത് സുലഭമായി ലഭിക്കുന്ന ഒരു പഴമാണ് ജാമുന്‍. ഇതില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഞാവല്‍ പഴം ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. 

കറിവേപ്പില - നിരവധി സംയുക്തങ്ങള്‍ അടങ്ങിയ കറിവേപ്പില ശരീരത്തില്‍ ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കും. മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കാനും രോഗങ്ങളെ അകറ്റിനിര്‍ത്താനും കറിവേപ്പില നല്ലതാണ്. 

തുളസി - നാച്ചുറല്‍ ഇമ്മ്യൂണ്‍ ബുസ്റ്റര്‍ എന്നാണ് തുളസിയെ വിശേഷിപ്പിക്കുന്നത്. തുളസിയില നേരിട്ട് കഴിക്കുകയോ ചായയിലോ വെള്ളത്തിലോ ഇട്ട് കുടിക്കുകയോ ചെയ്യാം. 

നാരങ്ങ - പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ചെറുനാരങ്ങ വളരെ നല്ലതാണ്. വിറ്റാമിന്‍ സി ധാരാളമടങ്ങിയ നാരങ്ങ ശരീരത്തിന്റെ പ്രതിരോധശേഷി നിലനിര്‍ത്താന്‍ സഹായിക്കും. ചെറുചൂട് വെള്ളത്തില്‍ കുറച്ച് നാരങ്ങാനീര് പിഴിഞ്ഞ് കുടിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും