ആരോഗ്യം

ചീത്ത കൊളസ്ട്രോൾ ഒരുപാട് കുറഞ്ഞാലും കുഴപ്പമാണ്; ഹൃദയാഘാത, പക്ഷാഘാത സാധ്യത കൂട്ടും 

സമകാലിക മലയാളം ഡെസ്ക്

ൽഡിഎൽ കൊളസ്ട്രോൾ അതായത് ചീത്ത കൊളസ്ട്രോൾ പരമാവധി കുറയ്ക്കണമെന്നാണ് പൊതുവേ നിർദേശിക്കുന്നത്. എന്നാൽ എൽഡിഎൽ കൊളസ്ട്രോൾ ഒരുപാട് കുറയുന്നത് ഹൃദയാഘാത, പക്ഷാഘാത സാധ്യത വർധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഇത് ശരീരത്തിലെ നീർക്കെട്ടുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് ​ഗവേഷകരുടെ അനുമാനം.  

എൽഡിഎൽ കൊളസ്ട്രോളിന്റെ തോത് 70 മില്ലിഗ്രാം പെർ ഡെസിലീറ്ററിനും താഴെയാകുമ്പോഴാണ് ഹൃദ്രോഗസാധ്യത വർധിക്കുന്നെന്ന് കണ്ടെത്തിയത്. നീർക്കെട്ട് കൂടുന്നതുകൊണ്ടാകാം ഹൃദയാഘാത, പക്ഷാഘാത സാധ്യത വർധിക്കുന്നതെന്നാണ് ​ഗവേഷകർ പറയുന്നത്. എൽഡിഎൽ വളരെ കുറഞ്ഞവരിൽ നീർക്കെട്ടിൻറെ സൂചകമായ സി-റിയാക്ടീവ് പ്രോട്ടീൻ തോത് കൂടിയിരിക്കുന്നതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

30നും 75നും ഇടയിൽ പ്രായമുള്ള 2.43 ദശലക്ഷം പേരുടെ എൽഡിഎൽ കൊളസ്ട്രോൾ തോതും ഹൃദ്രോഗസാധ്യതയും വിലയിരുത്തിയാണ് പഠനം നടത്തിയത്. സിയോൾ നാഷണൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലും സൂങ്സിൽ യൂണിവേഴ്സിറ്റിയിലെ മാത്തമാറ്റിക്കൽ സയൻസ് ഫോർ ഇൻഫർമേഷൻ, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഷുറൻസ് വകുപ്പും ചേർന്നാണ് പഠനം നടത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും