ആരോഗ്യം

അമിതവണ്ണം കുട്ടികളുടെ ആത്മവിശ്വാസം കുറയ്ക്കും, വൈകാരികമായി തളര്‍ത്തും; മാതാപിതാക്കള്‍ ചെയ്യേണ്ടത് 

സമകാലിക മലയാളം ഡെസ്ക്

കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ ഒരുപാടുപേര്‍ പൊണ്ണത്തടിയുടെ പിടിയിലകപ്പെടുന്നുണ്ട്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നതും അനാരോഗ്യകരമായ ഭക്ഷണരീതിയുമെല്ലാം ഇതിന് കാരണമാണ്. ഉത്കണ്ഠ, വിഷാദം, സാമൂഹിക ഒറ്റപ്പെടല്‍ എന്നിങ്ങനെ പല ബുദ്ധിമുട്ടുകളാണ് ഇതുമൂലമുണ്ടാകുന്നത്. കുട്ടികളെ വൈകരാരിക തലത്തിലും അവരുടെ സാമൂഹിക വളര്‍ച്ചയിലും അമിതവണ്ണം പ്രതികൂലമായി ബാധിക്കാറുണ്ട്. 

ആത്മവിശ്വാസക്കുറവും ഉത്കണ്ഠയും വിഷാദവുമെല്ലാം കുട്ടികളില്‍ കാണാന്‍ കഴിയും. സമപ്രായക്കാരായ കുട്ടികളില്‍ നിന്ന് തങ്ങള്‍ക്കെന്തോ പ്രത്യേകതയുണ്ടെന്ന് ഇവര്‍ക്ക് തോന്നാന്‍ ഇടയുണ്ട്. അതുമൂലം പലരുടെയും കളിയാക്കലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇവര്‍ ഇരയാകുകയും ചെയ്യും. അതുകൊണ്ടുതന്നെ ശാരീരക വിനോദങ്ങളില്‍ ഏര്‍പ്പെടാതെ മാറിനില്‍ക്കും. ഒരു ഗ്രൂപ്പില്‍ നില്‍ക്കുമ്പോള്‍ പോലും ഇവര്‍ ഒറ്റപ്പെടല്‍ അനുഭവിച്ചേക്കാം. ഇത് കുട്ടികളുടെ പഠനമികവിനെ വരെ ബാധിക്കുകയും ചെയ്യും. 

മാതാപിതാക്കള്‍ ചെയ്യേണ്ടത്

► ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തുകയും അതിനൊപ്പം സ്ഥിരമായി വ്യായാമം ചെയ്യുന്നതും കുട്ടികളില്‍ ഒരു ശീലമാക്കിയെടുക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയും. കായിക വിനോദങ്ങളിലോ, നൃത്തം, നീന്തല്‍ മുതലായ കാര്യങ്ങളിലോ കുട്ടികളെ പങ്കെടുപ്പിച്ച് അവരുടെ ആത്മവിശ്വാസം ഉയര്‍ത്താം.

► കുട്ടകള്‍ക്ക് അവരുടെ കഴിവുകളെയും നേട്ടങ്ങളെയും കുറിച്ച് സന്തോഷം തോന്നാല്‍ അത്തരം കാര്യങ്ങളില്‍ മാതാപിതാക്കള്‍ കൂടുതല്‍ ഊന്നല്‍ നല്‍കണം. ആരോഗ്യകരമായ അവരുടെ തെരഞ്ഞെടുപ്പുകളെ അഭിനന്ദിക്കാന്‍ മറക്കരുത്. ജങ്ക് ഭക്ഷണങ്ങള്‍ക്ക് പകരം പഴങ്ങളും പച്ചക്കറികളും കഴിക്കാം എന്ന് കുട്ടികള്‍ പറയുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കാം. 

► കുടികള്‍ക്ക് പ്രോത്സാഹനവും പ്രചോദനവും നല്‍കാന്‍ സഹായിക്കുന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വലയും സൃഷ്ടിച്ചടുക്കാന്‍ അവരെ സഹായിക്കാം. 

► മാതാപിതാക്കള്‍ക്ക് കൈകാര്യം ചെയ്യാവുന്നതിലും അപ്പുറം ബുദ്ധിമുട്ടുകളിലൂടെ കുട്ടികള്‍ കടന്നുപോകുന്നുണ്ടെന്ന് തോന്നിയാല്‍ ഒരു തെറാപ്പിസ്റ്റിന്റെയോ കൗണ്‍സിലറുടെയോ സഹായം തേടാന്‍ മടിക്കരുത്. 

► കുട്ടികള്‍ക്ക് ആരോഗ്യകരമായ ജീവിതരീതിയുടെ മാതൃക കാണിച്ചുനല്‍കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. ഫിസിക്കല്‍ ആക്റ്റിവിറ്റി മുടക്കാതെയും ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കുന്നതിലൂടെയുമൊക്കെ ഇത് സാധ്യമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി