ആരോഗ്യം

ഐസ്ക്രീം കഴിച്ചാൽ കടുത്ത തലവേദന തോന്നാറുണ്ടോ? ബ്രെയിൻ ഫ്രീസ് എന്താണെന്നറിയാം 

സമകാലിക മലയാളം ഡെസ്ക്

ത്ര മോശം മാനസികാവസ്ഥയിലാണെങ്കിലും ഒരു ഐസ്ക്രീം കഴിച്ചാൽ കുറച്ച് സന്തോഷമൊക്കെ തോന്നാറുണ്ടെന്ന് പറയുന്നവർ ഒരുപാടാണ്. പക്ഷെ, ഐസ്ക്രീം കഴിച്ച് കുറച്ചുകഴിയുമ്പോൾ തലവേദന അനുഭവപ്പെടാറുണ്ടോ? ഐസ്‌ക്രീം കഴിച്ചതിന് ശേഷമുള്ള കടുത്ത തലവേദന പലർക്കുമുള്ള ബുദ്ധിമുട്ടാണ്. ഐസ്ക്രീം തലവേദന എന്ന് ഇതിനെ വിശേഷിപ്പിക്കാറുണ്ടെങ്കിലും തണുപ്പുള്ള എന്തെങ്കിലും കഴിക്കുമ്പോൾ അനുഭവപ്പെടുന്ന തലവേദനയാണിത്. ബ്രെയിൻ ഫ്രീസ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ കാരണങ്ങളും ലക്ഷണങ്ങളും അറിയാം...

തണുപ്പുള്ളവ കഴിച്ച് നിമിഷങ്ങൾക്കകം വേദന തുടങ്ങുന്നതാണ് പ്രധാന ലക്ഷണം. തലയുടെ മുൻഭാഗത്ത് കടുത്ത വേദന അനുഭവപ്പെടും. പിന്നീട് വേദന നെറ്റിയിലേക്കും വശങ്ങളിലേക്കും വ്യാപിക്കുന്നതായി തോന്നും. മരുന്നുകളുടെ ആവശ്യം പോലുമില്ലാതെ ഈ തലവേദന അൽപ സമയം കഴിഞ്ഞ് മാറുകയും ചെയ്യും. 

‌താപനിലയിലെ വ്യത്യാസത്തോടുള്ള സെൻസിറ്റിവിറ്റിയാണ് ഈ തലവേദനയുടെ കാരണം. നല്ല തണുപ്പുള്ള ഭക്ഷണങ്ങൾ കഴിയ്ക്കുമ്പോൾ തൊണ്ടയിലെ രക്തക്കുഴലുകൾ പെട്ടെന്ന് ചുരുങ്ങും പിന്നീട് ഇത് പെട്ടെന്ന് വികസിച്ച് വരുകയും ചെയ്യും. ഇത് ഞരമ്പുകളിലെ പെയിൻ റിസപ്‌റ്റേഴ്‌സ് വികസിച്ച് തലവേദനയിലേക്ക് കടക്കും. സാധാരണ ഇത് കുറച്ച് സമയത്തിന് ശേഷം സ്വാഭാവികമായി മാറാറുണ്ട്. എന്നാൽ ദീർഘനേരം നീണ്ടുനിന്നാൽ വൈദ്യസഹായം തേടാം. 

തണുത്ത ഭക്ഷണങ്ങൾ വളരെ സാവധാനത്തിൽ കഴിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ നല്ലത്. ഐസ്‌ക്രീമിന് ശേഷം ചൂട് വെള്ളം കുടിക്കുന്നതും നല്ലതാണ്. തലവേദനയുടെ തുടക്കം അനുഭവപ്പെടുമ്പോൾ തന്നെ നാക്കുകൊണ്ട് വായുടെ മേൽഭാഗത്ത് അമർത്തി പ്രസ് ചെയ്യുക. അതു‌പോലെ തണുത്ത പാനീയങ്ങൾ കുടിക്കുമ്പോൾ സ്ട്രോ ഉപയോ​ഗിക്കുന്നതും സഹായിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്