ഡിസംബര്‍ മാസം തുടങ്ങുകയാണ്, മഞ്ഞുപെയ്യുന്ന പുലര്‍ച്ചയും ക്രിസ്മസ് രാവുകളുമൊക്കെ നമ്മളില്‍ പലര്‍ക്കും ഈ മഞ്ഞുകാലം മധുരമുള്ളതാക്കും. എന്നാല്‍ മഞ്ഞുകാലം ഒരു പേടി സ്വപ്നം പോലെ കരുതുന്നവരും ഉണ്ട്. മഞ്ഞുകാലം വരുന്നതോടെ ഇത്തരക്കാരുടെ ഊര്‍ജ്ജവും ചോര്‍ന്നു തുടങ്ങും. എപ്പോഴും അലസമായി ഒരു മൂലയ്ക്ക് കൂടും. സീസണല്‍ അഫക്റ്റീവ് ഡിസോഡർ അഥവാ എസ്എഡി(sad) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. പ്രത്യേക കാലാവസ്ഥകളിൽ തോന്നുന്ന വിഷാദ അവസ്ഥയാണിത്.
ദിവസം മുഴുന്‍ അലസത തോന്നുക, മുന്‍പ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങളില്‍ താല്‍പര്യമില്ലാതെയിരിക്കുക. മന്ദത അനുഭവപ്പെടുക, നിരാശ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവയാണ് എസ്എഡിയുടെ പ്രധാന ലക്ഷണങ്ങള്‍. ഈ അവസ്ഥയെ നിയന്ത്രിച്ച് മാനസികാവസ്ഥയെ മെച്ചപ്പെടുത്താൻ മനസിനെ പാകപ്പെടുത്തുക എന്നതാണ് ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യം.
മഞ്ഞുകാലത്ത് വിഷാദത്തിലേക്ക് വീണു പോകാതിരിക്കാം
സൂര്യപ്രകാശം ഏല്ക്കുക; മഞ്ഞുകാലം തുടങ്ങിയാൽ മുറിയും ജനലും അടച്ചിരിക്കാതെ രാവിലത്തെയും വൈകുന്നേരത്തെയും ഇളം വെയിൽ ഏൽക്കാം. സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ വിറ്റാമിന്‍ ഡി മാത്രമല്ല മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സെറോടോണിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ തലച്ചോറിനെ സഹായിക്കും.
ബന്ധങ്ങള്‍ മുറുകെ പിടിക്കാം; മടുപ്പ് തോന്നുന്ന സമയം ഏറ്റവും അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കാം. ആളുകളുമായി ഇടപഴകുന്നത് ഈ അവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കും.
നല്ല ശീലങ്ങള്‍ വളര്‍ത്താം; മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന പല ശീലങ്ങള്‍ക്ക് ഈ സമയം തുടക്കമിടാം. വായന, സെല്‍ഫ് കെയര്‍, ശേഖരണം തുടങ്ങിയ ശീലങ്ങള്‍ നിങ്ങളെ കൂടുതല്‍ തിരക്കിലാക്കുകയും വിഷാദഭാവത്തില്‍ നിന്നും പുറത്തു കടക്കുകയും ചെയ്യാം. ആരോഗ്യകരമായ ഭക്ഷണം കഴിക്കാം.
വ്യായാമം മുടക്കരുത്; എത്ര നിരാശ തോന്നിയാലും വ്യായാമം ചെയ്യുന്നത് മുടക്കരുത്. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ ഹാപ്പി ഹോര്‍മോണുകളെ ഉത്പാദിക്കാന്‍ സാധിക്കും. അതിലൂടെ മെച്ചപ്പെട്ട മാനസികാവസ്ഥ ഉണ്ടാക്കാന്‍ സാധിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ