ആരോഗ്യം

അമിത സ്ക്രീൻ ഉപയോ​ഗം; കുട്ടികളിൽ ഹൃദയ​രോ​ഗങ്ങൾക്ക് സാധ്യത കൂടുതൽ

സമകാലിക മലയാളം ഡെസ്ക്

മിത സ്ക്രീൻ ഉപയോ​ഗം കുട്ടികളിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുമെന്ന് പുതിയ പഠനം. കുട്ടികൾ കൂടുതൽ സമയം സ്ക്രീൻ ഉപയോ​ഗിക്കുമ്പോൾ ചുറ്റുപാടുകളിൽ നിന്നും അവർ അകന്നു പോവുകയും അത് പിന്നീടൊരു അഡിക്ഷനായി മാറുകയും ചെയ്യുന്നു. അത്തരം കുട്ടികളിൽ ഉദാസീനത വർധിക്കും. ഇത് കുട്ടികളിലെ നാഡിവികനത്തെ ബാധിക്കുമെന്ന് പഠനം. 

വ്യക്തിത്വ വികസനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ സ്‌ക്രീൻ അമിതമായി ഉപയോഗിക്കുന്നത് ന്യൂറോകോഗ്നിറ്റീവ് ലേണിംഗ് ഡിസോർഡേഴ്‌സിന് കാരണമാകുമെന്ന് വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു. കൂടാതെ വിഡിയോ ഗെയിം, മൊബൈൽ ഉപയോഗം, ടാബ്‌ലെറ്റുകളുടെ ഉപയോഗം എന്നിവ കുട്ടികളിൽ ഉദാസീനമായ ജീവിത ശൈലിയിലേക്ക് നയിക്കുന്നു. 

2023 യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി കോൺഗ്രസിൽ ക്യുപിയോയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റേൺ ഫിൻലാൻഡ് അവതരിപ്പിച്ച പഠനത്തിൽ ഉദാസീനമായ കുട്ടികളിൽ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾക്ക് സാധ്യത കൂടുതലാണെന്ന് പറയുന്നു. ശരീരഭാരവും രക്തസമ്മർദ്ദവും പരിധിയിലാണെങ്കിലും കുട്ടിയായിരിക്കുമ്പോഴുണ്ടാകുന്ന ഉദാസീനത പിന്നീട് ഹൃദയാഘാതത്തിലേക്ക് നയിക്കും. 

14,500 കുട്ടികളിൽ നടത്തിയ സർവേയിൽ 11 വയസിൽ 362 മിനിറ്റാണ് പ്രതിദിനം കുട്ടികൾ ഉദാസീനമായി ചെലവഴിച്ചതായി പഠനത്തിൽ പറയുന്നത്.15 വയസാകുമ്പോൾ അത് 474 മിനിറ്റും പ്രായപൂർത്തിയാകുമ്പോഴേക്കും 531 മിനിറ്റിലേക്ക് ദൈർഘ്യം കൂടുകയും ചെയ്യുന്നു. 13 വർഷം കൊണ്ട് പ്രതിദിനം 2.8 മണിക്കൂറായി ദൈർഘ്യം നീണ്ടു. 

മാതാപിതാക്കൾ കുട്ടികൾ സ്‌ക്രീൻ ഉപയോഗിക്കുന്നത് കുറച്ച് അവരെ ചുറ്റുപാടുമായി കൂടുതൽ അടുപ്പിക്കുന്ന തരത്തിലുള്ള കളികളിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണ് ഇതിന് പരിഹാരം. ചുറ്റുപാടുമായി അടുക്കുമ്പോൾ കുട്ടികളുടെ ശരീരത്തിന് കൂടുതൽ വ്യായാമം കിട്ടുകയും അവരുടെ നാഡിവികസനം കൃത്യമായി നടക്കുകയും ചെയ്യുന്നു. സാമൂഹ്യവൽക്കരണം അവരെ കുടുതൽ സന്തോഷവാന്മാരാക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്

കാസർക്കോട് 10 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

മർദ്ദിച്ചു എന്നാൽ സ്ത്രീധനത്തിന്റെ പേരിലല്ല; രാജ്യം വിട്ടെന്ന് രാഹുൽ, അമ്മയെ കസ്റ്റഡിയിൽ എടുത്തേക്കും

ഗുജറാത്തിന്റെ അവസാന കളിയും മഴയില്‍ ഒലിച്ചു; സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍