ആരോഗ്യം

ഇനി മാതളനാരങ്ങ കിട്ടിയാൽ തൊലി കളയരുത്; മുഖം മിനുക്കാനും കുരു പോകാനും ബെസ്റ്റ്!

സമകാലിക മലയാളം ഡെസ്ക്

കം പോലെ തന്നെ ഔഷധ ​ഗുണങ്ങൾ കൊണ്ട് നിറങ്ങതാണ് മാതളനാരങ്ങയുടെ പുറം തൊലിയും. മാതളനാരങ്ങയുടെ തൊലിയും കുരുവും അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവും പാടുകളും നീക്കി ചർമ്മം തിളങ്ങാൻ സഹായിക്കും. മാതളത്തിലെ ആന്റി - ഓക്സിഡന്റ്സ് ചർമ്മത്തിലെ അനാവശ്യ റാഡിക്കലുകളെ ഇല്ലാതാക്കുന്നു.

മാതളനാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ച് ഏറെ നാൾ സൂക്ഷിക്കാവുന്നതാണ്. ചർമ്മത്തിലെ അണുബാധ തടയാനും മാതള നാരങ്ങയുടെ തൊലിക്ക് കഴിയും. കൂടാതെ ഇതിന്റെ തൊലി ഉണക്കിപ്പൊടിച്ച് ദിവസവും പല്ലു തേക്കുന്നത് പല്ലുകളുടെ ആരോ​ഗ്യം മെച്ചപ്പെടുത്തുമെന്നും ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു.

ഫൈറ്റോകെമിക്കലുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് മാതള നാരങ്ങ. ഇത് സ്ഥിരമായ കഴിക്കുന്നത് ശരീരത്തിൽ രോ​ഗ പ്രതിരോധശേഷി കൂട്ടും. വൈൻ, ഗ്രീൻ ടീ എന്നിവയിലുള്ളതിനെക്കാൾ മൂന്നിരട്ടി ആന്റി - ഓക്സിഡന്റുകളാണ് മാതളനാരങ്ങയിലുള്ളത്. കൂടാതെ ഫോളേറ്റ് പൊട്ടാസിയം, വിറ്റാമിൻ കെ എന്നിവയാൽ സമ്പന്നമാണ് മാതള നാരങ്ങാ ജ്യൂസ്. രക്തസമ്മർദ്ദം കുറയ്‌ക്കാനും ഹൃദയത്തെയും ധമനികളെയും സംരക്ഷിക്കാനും മാതളനാരങ്ങ ജ്യൂസ് ഏറെ സഹായിക്കും.

മാതളനാരങ്ങയിലെ പോളിഫെനോളുകൾ പ്രോസ്റ്റേറ്റ് കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുമെന്ന് ചില ​ഗവേഷണ പഠനങ്ങളിൽ ചൂണ്ടിക്കാട്ടുന്നു. പഠനങ്ങളിൽ നിർദ്ദിഷ്ട ആന്റിജന്റെ അളവ് കുറയ്‌ക്കുകയും ട്യൂമർ വളർച്ചയെ തടയുകയും ചെയ്യും.

മാതള നാരങ്ങയിൽ ധാരളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ  ദഹനത്തെ ഏറെ സഹായിക്കും. മലബന്ധത്തിനും പരിഹാരമാണ്. കൂടാതെ കുടൽ സംബന്ധമായ അസുഖങ്ങൾക്കും മാതളനാരങ്ങ ഒരു പരിഹാരമാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

പറന്നത് 110 മീറ്റര്‍! ധോനിയുടെ വിട വാങ്ങല്‍ സിക്‌സ്? (വീഡിയോ)

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കൊടും ചൂട്, ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

വാര്‍ത്തകളില്‍ നിറയാനുള്ള അടവെന്ന് കരണ്‍: താരപുത്രനു വേണ്ടി തന്നെ ഒഴിവാക്കിയ അനുഭവം പറഞ്ഞ് രാജ്കുമാര്‍ റാവു