ആരോഗ്യം

കൃത്യമായ രക്തസമ്മർദ്ദ നില അറിയണോ? രോഗിയെ കിടത്തി പരിശോധിക്കണം 

സമകാലിക മലയാളം ഡെസ്ക്

ക്തസമ്മർദ്ദം പരിശോധിക്കുമ്പോൾ രോഗിയെ കിടത്തുന്നത്‌ റീഡിങ്ങിൽ കൂടുതൽ കൃത്യത ഉറപ്പാക്കാൻ സഹായിക്കുമെന്ന് പഠനം. രോ​ഗിയെ കിടത്തിയശേഷം നടത്തുന്ന രക്തസമ്മർദ പരിശോധനയിൽ ഹൃദ്രോഗത്തെയും പക്ഷാഘാതത്തെയും മരണസാധ്യതയെയും കുറിച്ച്‌ കൂടുതൽ കൃത്യമായ പ്രവചനങ്ങൾ നടത്താൻ സഹായിക്കും. 

ഇരിക്കുമ്പോഴും നിൽക്കുമ്പോഴും ഭൂഗുരുത്വാകർഷണ ബലത്തിന്റെ സ്വാധീനം രക്തസമ്മർദത്തിന്റെ കൃത്യതയെ ബാധിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കിടക്കുന്ന അവസരത്തിൽ മാത്രം ഉയർന്ന രക്തസമ്മർദം രേഖപ്പെടുത്തിയ ആളുകളിൽ ഹൃദ്രോഗത്തിനുള്ള സാധ്യത 53 ശതമാനവും ഹൃദയ സ്‌തംഭനത്തിനുള്ള സാധ്യത 51 ശതമാനവും അധികമാണെന്ന് കണ്ടെത്തിയ ഇവരിൽ പക്ഷാഘാതത്തിനുള്ള സാധ്യത 62 ശതമാനവും മറ്റ്‌ കാരണങ്ങൾ മൂലമുള്ള മരണസാധ്യത 34 ശതമാനവും അധികമായിരുന്നതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

ഒപിയിൽ ഡോക്ടറെ സന്ദർശിക്കുമ്പോൾ പലപ്പോഴും രോഗികളെ ഇരുത്തിക്കൊണ്ടാണ് രക്തസമ്മർദ പരിശോധന നടത്തുന്നത്. ഇത് കൃത്യമായ ഫലസൂചനകൾ നൽകിയേക്കില്ലെന്നാണ് പഠനറിപ്പോർട്ടിൽ പറയുന്നത്. രാത്രികാലങ്ങളിൽ രക്തസമ്മർദ്ദം പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ്

സിഐ കരിക്ക് കൊണ്ടു മർദ്ദിച്ചു; സിപിഎം പ്രവർത്തകരുടെ പരാതി

'സോളാർ വച്ചിട്ടും കറന്റ് ബില്ല് 10,030 രൂപ! ഓൺ ​ഗ്രിഡ് ആക്കല്ലേ, കെഎസ്ഇബി കട്ടോണ്ട് പോകും'

രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം; പൗര്‍ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠ

പാണ്ടയില്ലാത്തതു കൊണ്ട് നായകളെ പെയിന്റ് അടിച്ച് ഇറക്കി; മൃ​ഗശാല അധികൃതരുടെ അഡ്ജസ്റ്റ്മെന്റ് പൊളിഞ്ഞു, പ്രതിഷേധം