ആരോഗ്യം

ഇരട്ടക്കുട്ടികളാണോ? ഇരട്ടി പരിചരണം വേണം; വെല്ലുവിളികളെ എങ്ങനെ നേരിടും, ഇതാ ചില ടിപ്‌സ്  

സമകാലിക മലയാളം ഡെസ്ക്

'ഒരു കുഞ്ഞിനെതന്നെ നോക്കാന്‍ കഷ്ടപ്പാടാ അപ്പോ രണ്ട് കുഞ്ഞുങ്ങളെ ഒന്നിച്ച്!', ഇരട്ടക്കുട്ടികളുള്ള അമ്മമാര്‍ പതിവായി കേള്‍ക്കുന്ന ഒന്നാണിത്. ഇരട്ടക്കുട്ടികളാകുമ്പോള്‍ രാത്രി മുഴുവന്‍ രണ്ട് കുഞ്ഞുങ്ങള്‍ക്കും മുലയൂട്ടുന്നതിലൂടെ ഉണ്ടാകുന്ന ക്ഷീണത്തെ ചുറ്റിപ്പറ്റിയുള്ള വെല്ലുവിളികളാണ് അമ്മമാര്‍ കൂടുതലായും അഭിമിഖീകരിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അമ്മമാര്‍ക്ക് പോഷകങ്ങള്‍ ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സാധാരണയായി, കാല്‍സ്യം അടങ്ങിയതും പോഷകപ്രദവുമായ ഭക്ഷണങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും പതിവില്‍ നിന്ന് 500 കലോറി അധികമായി കഴിക്കാനുമാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ഇരട്ടക്കുട്ടികളാകുമ്പോള്‍ ഇതിലും ഉയര്‍ന്ന കലോറി ഉപഭോഗം ആവശ്യമാണ്.

ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന ചുറ്റുപാടുകളില്‍ നിന്നും പങ്കാളിയില്‍ നിന്നും മാനസികവും ശാരീരികവുമായ പിന്തുണ വേണ്ടതും അനിവാര്യമാണ്. രണ്ട് കുട്ടികള്‍ക്കും മുലയൂട്ടുമ്പോള്‍ സാധാരണയേക്കാള്‍ ഇരട്ടിസമയം ഇതിനായി ചിലവഴിക്കേണ്ടിവരും അതുകൊണ്ട് അമ്മയ്ക്ക് നടുവേദന അടക്കമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഇത് മറികടക്കാന്‍ ഫീഡിംഗ് തലയിണകള്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ കാല്‍സ്യം സപ്ലിമെന്റുകളും എടുക്കുന്നത് നല്ലതാണ്. 

ഇരട്ടക്കുട്ടികളാണെന്ന് അറിഞ്ഞാല്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ കുഞ്ഞുകളെ എങ്ങനെ പരിചരിക്കണമെന്ന കാര്യങ്ങള്‍ ചിന്തിച്ചുതുടങ്ങണം. പുസ്തകങ്ങളില്‍ നിന്ന് ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നേടാം. മാനസികമായി തയ്യാറെടുക്കുകയാണ് ഏറ്റവും പ്രധാനം. മുലയൂട്ടല്‍ ഒരു നല്ല യാത്രയാണോ, സന്തോഷകരമായ യാത്രയാണോ എന്ന് മനസ്സിലാക്കാന്‍ ഇത് സഹായിക്കും. 

അമ്മമാര്‍ക്ക് ചില ടിപ്‌സ്

► ഒരു സപ്പോര്‍ട്ട് സിസ്റ്റം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. വൃത്തിയാക്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ സഹായിക്കാന്‍ ഒപ്പമുള്ളവര്‍ക്ക് കഴിഞ്ഞാല്‍ അമ്മമാരുടെ സമ്മര്‍ദ്ദം ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും. ഭക്ഷണം, വിശ്രമം എന്നിവയും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. 

► ഫിഡിംഗ് തലയിണ അനിവാര്യമാണ്. ഇത് കുറച്ച് ചിലവേറിയതായി തോന്നുമെങ്കിലും മുലയൂട്ടുമ്പോള്‍ വളരെ പ്രധാനപ്പെട്ട ഒന്നായതിനാല്‍ വാങ്ങാന്‍ മടിക്കരുത്. 

► ഇരട്ടക്കുട്ടികളാകുമ്പോള്‍ അവര്‍ക്ക് എപ്പോള്‍ പാല്‍ കൊടുത്തു എത്രനേരം കൊടുത്തു തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ചാര്‍ട്ട് തയ്യാറാക്കുന്നത് നല്ലതാണ്. ഇത് കുഞ്ഞുങ്ങള്‍ക്ക് ഒരേപാലെ അമ്മയുടെ പാല്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സഹായിക്കും. 

► അമ്മയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നുണ്ടെന്നും നന്നായി വെള്ളം കുടിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. പാല്‍ കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. 

► മാതൃത്വം സമ്മര്‍ദ്ദം നിറഞ്ഞ കാലഘട്ടമാണ്. ഈ സമയം നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതും വളരെ പ്രധാനമാണ്. മുലയൂട്ടുക, ഡയപ്പര്‍ മാറ്റുക തുടങ്ങിയ കാര്യങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി ചെയ്ത് ഉറക്കം നഷ്ടപ്പെടുന്ന ദിവസങ്ങളായിരിക്കും പോസ്റ്റ്പാര്‍ട്ടം ദിനങ്ങള്‍. ഈ സമയത്ത് ശരാരശി ഒന്ന് മുതല്‍ മൂന്ന് മണിക്കൂര്‍ വരെയൊക്കെയാണ് അമ്മമാര്‍ക്ക് ഉറങ്ങാനാകുക. അതുകൊണ്ട് മറ്റെന്തെങ്കിലും വിനോദത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കൃത്യമായ രക്തസമ്മർദ്ദ നില അറിയണോ? രോഗിയെ കിടത്തി പരിശോധിക്കണം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ