ആരോഗ്യം

ശരീരഭാരം കുറയ്ക്കാൻ വ്യായാമം എപ്പോൾ? രാവിലെ ചെയ്താൽ കൂടുതൽ വ്യത്യാസം കാണാം 

സമകാലിക മലയാളം ഡെസ്ക്

ഫിറ്റ്‌നസ്‌ നിലനിർത്താനും ആരോ​ഗ്യത്തോടെയിരിക്കാനും വ്യായാമം ​ഗുണം ചെയ്യും. ചിട്ടയായ വ്യായാമം പോലെതന്നെ പ്രധാനമാണ് ഏത് സമയമാണ് വ്യായാമത്തിനായി തെരഞ്ഞെടുക്കുന്നു എന്നതും. പലരും സമയം കിട്ടുന്നതനുസരിച്ചാണ് ഒരു ദിവസത്തെ വ്യായാമം ക്രമപ്പെടുത്തുന്നത്. ചിലരാട്ടരെ രാവിലെ അല്ലെങ്കിൽ വൈകിട്ട് എന്ന നിലയിൽ സ്ഥിരമായി ഒരു സമയം പാലിച്ചുപോരും. അമിതഭാരം നിയന്ത്രിക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ രാവിലെ എഴുന്നേറ്റ്‌ വ്യായാമം ചെയ്യുന്നതാണ് നല്ലതെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. 

രാവിലെ ഏഴ്‌ മണിക്കും ഒൻപതിനും ഇടയിൽ വ്യായാമം ചെയ്യുന്നതാണ്‌ ഏറ്റവും ഫലപ്രദമെന്നാണ് പഠനത്തിൽ പറയുന്നത്. രാവിലെ വ്യായാമം ചെയ്യുന്നവർക്ക്‌ മറ്റ്‌ സമയങ്ങളിൽ വ്യായാമം ചെയ്യുന്നവരേക്കാൾ അരക്കെട്ടിന്റെ അളവും ബോഡി മാസ്‌ ഇൻഡെക്‌സും കുറവായിരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടി. രാവിലെ വ്യായാമം ചെയ്‌തവരുടെ ബിഎംഐ 27.4 ആണെങ്കിൽ ഉച്ചയ്‌ക്ക്‌ വ്യായാമം ചെയ്‌തവരുടെ ബിഎംഐ 28.4ഉം വൈകുന്നരം വ്യായാമം ചെയ്‌തവരുടെ ബിഎംഐ 28.2ഉം ആണെന്ന് കണ്ടെത്തി. അരക്കെട്ടിന്റെ ശരാശരി അളവ്‌ യഥാക്രമം 95.9 സെന്റിമീറ്റർ, 97.9 സെന്റിമീറ്റർ, 97.3 സെന്റിമീറ്റർ എന്ന തോതിലാണ്‌. 

രാവിലെയും ഉച്ചയ്‌ക്കും വൈകുന്നേരവും വ്യായാമം ചെയ്യുന്ന 5285 പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. വ്യായാമത്തിന്റെ സമയം ശരീരത്തിന്റെ സിർകാഡിയൻ റിഥവുമായി ബന്ധപ്പെട്ടിരിക്കുന്നതാകാം ഈ വ്യത്യാസത്തിന് കാരണമെന്നാണ് വിദ​ഗ്ധരുടെ അനുമാനം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. വെറും വയറ്റിൽ വ്യായാമം ചെയ്യുമ്പോൾ ശരീരം ശേഖരിച്ച്‌ വച്ചിരിക്കുന്ന കൊഴുപ്പ്‌ കൂടുതൽ കത്തുന്നതുകൊണ്ടാകാം താരതമ്യേന കൂടുതൽ ഭാരം കുറയുന്നതെന്നാണ് കണ്ടെത്തൽ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു