തലയിൽ നിന്നും ഇറങ്ങാത്ത മിത്തുകളും പിന്നിലെ സയൻസും
തലയിൽ നിന്നും ഇറങ്ങാത്ത മിത്തുകളും പിന്നിലെ സയൻസും 
ആരോഗ്യം

'മങ്ങിയ വെളിച്ചത്തിലിരുന്ന് വായിച്ചാൽ കണ്ണ് അടിച്ചുപോകും'; അറിയാം, ഹെല്‍ത്ത് മിത്തുകളും പിന്നിലെ സയൻസും

സമകാലിക മലയാളം ഡെസ്ക്

രോ​ഗ്യത്തെ സംബന്ധിച്ച് പലപ്പോഴായി പലയിടത്ത് നിന്നും കേൾക്കുന്ന മിഥ്യാധാരണകൾ നമ്മുടെ തലയിൽ കുടിയേറ്റക്കാരായി താമസം ഉറപ്പിക്കാറുണ്ട്. സാഹചര്യങ്ങൾക്ക് അനുസരിച്ച് നമ്മൾ തന്നെ അവയെ മറ്റുള്ളവരിലേക്ക് പറഞ്ഞു പരത്താറുമുണ്ട്. ഇത്തരം മിത്തുകൾക്ക് പലപ്പോഴും ശാസ്ത്രീയമായ ഒരു അടിത്തറയിമുണ്ടാകില്ലെന്നതാണ് സത്യം.

അത്തരത്തിൽ തലയിൽ കയറ്റിയ 5 മിത്തുകളും അതിന് പിന്നിലെ യാഥാർഥ്യവും മനസിലാക്കാം

ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കണം

ഓരോ തരം ശരീരത്തിനും വേണ്ട വെള്ളത്തിന്റെ അളവ് പലതാണെന്ന് എന്നുള്ളതാണ് ശാസ്ത്രം. നന്നായി വിയര്‍ക്കുന്നവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ ഇവയൊക്കെ ഘടകങ്ങളാണ്. നിര്‍ജ്ജലീകരണം ഉണ്ടാവാതിരിക്കാന്‍ യുഎസ് നാഷണല്‍ അക്കാദമീസ് ഓഫ് സയന്‍സസ് പ്രകാരം മുതിര്‍ന്ന ഒരു വ്യക്തി രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കണം എന്നാണ്.

മങ്ങിയ വെളിച്ചത്തില്‍ വായിക്കുന്നത് കണ്ണിന് ഹാനീകരം

മങ്ങിയ വെളിച്ചം കണ്ണിന് ചെറിയ സമ്മര്‍ദ്ദം ഉണ്ടാക്കുമെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ സ്ഥിരമായിരിക്കില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. മങ്ങിയ വെളിച്ചത്തില്‍ വായിക്കുന്നതുകൊണ്ട് കണ്ണിന് ചുവപ്പ്, തലവേദന, എന്നിവ ഉണ്ടാക്കാം എന്നാല്‍ അത് താത്കാലികമാണ്.

മധുരം ഒരുപാട് കഴിക്കുന്നത് പ്രമേഹ രോഗിയാക്കും

മധുരം ഒരുപാട് കഴിക്കുന്നവര്‍ക്ക് പ്രമേഹം ഉണ്ടാകുമെന്നാണ് പലരുടെയും വിചാരം. എന്നാല് രണ്ട് തരത്തിലാണ് പ്രമേഹമുള്ളത്. പ്രമേഹം ടൈപ്പ് 1- ഇത് ഒരു ഓട്ടോ ഇമ്മ്യൂണല്‍ അവസ്ഥയാണ്. ഇതും മധുരവുമായി യാതൊരു ബന്ധവുമില്ല.

പ്രമേഹം ടൈപ്പ് 2- ഇത് നമ്മുടെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. എന്നാല്‍ മധുരം മാത്രമല്ല പ്രമേഹം ടൈപ്പ് 2ന് കാരണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തണുപ്പുള്ള മദ്യം കഴിക്കുന്നത് ശരീരത്തിന് ചൂടു നല്‍കും

മദ്യം രക്തക്കുഴലുകൾ വികസിക്കുന്നതിന് കാരണമാകും, പ്രത്യേകിച്ച് ചർമ്മത്തിന് അടുത്തുള്ളവയെ. ഇത് ചൂട് അനുഭവപ്പെടാം. എന്നാല്‍ ഇത് യഥാർത്ഥത്തിൽ ശരീരത്തിൽ നിന്ന് ഉയര്‍ന്ന താപനഷ്ടത്തിലേക്ക് നയിച്ചേക്കാം. ഇത് ഒരുപരിധി കഴിയമ്പോള്‍ ദീർഘകാലാടിസ്ഥാനത്തിൽ തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

തണുത്ത കാലാവസ്ഥ രോഗിയാക്കും

തണുത്ത കാലാവസ്ഥ നേരിട്ട് രോഗത്തിന് കാരണമാകില്ല, പക്ഷേ അത് പരോക്ഷമായി രോഗം വരാനുള്ള സാധ്യത വർധിപ്പിക്കും. രോഗാണുക്കളാണ് നിങ്ങളെ രോഗിയാക്കുന്നത്. നനഞ്ഞ മുടിയുമായി തണുത്ത കാലാവസ്ഥയിൽ പുറത്ത് പോയാലും രോഗാണുക്കൾ ഇല്ലെങ്കിൽ നിങ്ങൾക്ക് രോഗങ്ങള്‍ ഉണ്ടാകില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

മധുരപലഹാരങ്ങള്‍ എറിഞ്ഞുകൊടുത്ത് കാട്ടാനയെ പ്രകോപിപ്പിച്ചു; വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്- വീഡിയോ

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി