ചെറുപ്പക്കാരില്‍ മലാശയ കാന്‍സര്‍ വ്യാപകമാകുന്നു
ചെറുപ്പക്കാരില്‍ മലാശയ കാന്‍സര്‍ വ്യാപകമാകുന്നു 
ആരോഗ്യം

ചെറുപ്പക്കാരില്‍ മലാശയ കാന്‍സര്‍ വ്യാപകമാകുന്നു; ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം

സമകാലിക മലയാളം ഡെസ്ക്

ചെറുപ്പക്കാരിൽ കൊളോറെക്ടൽ കാൻസർ അഥവാ മലാശയ കാൻസർ വ്യാപിക്കുന്നുവെന്ന് റിപ്പോർട്ട്. പൊതുവേ 50 വയസിന് മുകളിൽ പ്രായമായവരിലാണ് വൻകുടലിനെയും മലാശയത്തെയും ബാധിക്കുന്ന കൊളോറെക്ടൽ കാൻസറിന് സാധ്യത കൂടുതല്‍. എന്നാല്‍ അതിന് താഴെ പ്രായമായവരിലും ഇപ്പോള്‍ രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടികാണിക്കുന്നത്.

ജീവിത ശൈലിയിലും ഭക്ഷണ രീതിയിലുമുള്ള മാറ്റമാണ് ചെറുപ്പക്കാരില്‍ കൊളോറെക്ടൽ കാൻസർ വര്‍ധിക്കാന്‍ ഒരു പ്രാധാന ഘടകമായി ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വ്യായായ്മ കുറവ്, അമിത വണ്ണം, മോശം ഭക്ഷണം, ഉറക്കമില്ലായ്മ ഇവയെല്ലാം നിങ്ങളെ രോഗത്തിലേക്ക് നയിക്കാം.

ലോകാരോ​ഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2020ല്‍ 19 ലക്ഷത്തിലധികം പുതിയ കൊളോറെക്ടല്‍ അര്‍ബുദങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുകയും 9.3 ലക്ഷം പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. പാരമ്പര്യമായി രോഗത്തിനുള്ള സാധ്യതയില്ലെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ പരിശോധനയ്ക്ക് വിധേയമാകണം. ചെറുപ്പക്കാരിൽ കാന്‍സറിന്റെ അപകട സാധ്യത ഇല്ലാതാക്കാന്‍ നേരത്തെയുള്ള രോഗനിര്‍ണയം സഹായിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്തൊക്കെയാണ് കൊളോറെക്ടൽ കാൻസർ ലക്ഷണങ്ങൾ

മലത്തില്‍ രക്തം

മലത്തിലോ മലദ്വാരം വൃത്തിയാക്കുമ്പോഴോ രക്തമയം കണ്ടാൽ ഒരുപക്ഷേ അത് കൊളോറെക്ടല്‍ അര്‍ബുദത്തിന്റെ ലക്ഷണമാകാം.ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

വയര്‍ വേദന

വിട്ടുമാറാത്ത വയറുവേദന, അസ്വസ്ഥത എന്നിവയെല്ലാം കൊളോറെക്ടല്‍ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്.

മലവിസര്‍ജ്ജനത്തില്‍ വ്യത്യാസം

മലബന്ധം, അതിസാരം എന്നിങ്ങനെ മലവിസര്‍ജ്ജന ശീലങ്ങളില്‍ വരുന്ന വ്യത്യാസം കൊളോറെക്ടല്‍ അര്‍ബുദത്തിന്റെ പ്രധാന ലക്ഷണമാണ്.

ഭാരനഷ്ടം

പ്രത്യേകിച്ച് വ്യായാമമോ ഡയറ്റിങ്ങോ കൂടാതെ ശരീരഭാരം കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഒന്നു കരുതിയിരിക്കണം.

ക്ഷീണം

എപ്പോഴും ക്ഷീണം തോന്നുന്നതും ആവശ്യത്തിന് വിശ്രമവും ഉറക്കം ലഭിച്ചിട്ടും ക്ഷീണം മാറാത്തതുമെല്ലാം കൊളോറെക്ടല്‍ അര്‍ബുദത്തിന്റെ കൂടി ലക്ഷണമാകാം. അകാരണമായ ഇത്തരം ക്ഷീണങ്ങളെയും അവഗണിക്കാതെ പരിശോധനകള്‍ക്ക് വിധേയരാകേണ്ടതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി