സപ്‌സിസ് ബാധിച്ച് യുവാവ് കോമയില്‍
സപ്‌സിസ് ബാധിച്ച് യുവാവ് കോമയില്‍ എക്സ്
ആരോഗ്യം

തൊലിക്കകത്തേക്കുള്ള രോമ വളര്‍ച്ച; അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു, കോമയിൽ നിന്ന് യുവാവിന്‍റെ അതിജീവനം

സമകാലിക മലയാളം ഡെസ്ക്

തൊലിക്കകത്തേക്കുള്ള രോമവളര്‍ച്ച (ഇൻ​ഗ്രോൺ ഹെയർ) കാരണം യുവാവ് ​കോമയിൽ കഴിഞ്ഞത് മാസങ്ങളോളം. 2022ലാണ് സപ്‌സിസിനെ (രക്തദൂഷണം) തുടര്‍ന്ന് സ്റ്റീവെന്‍ സ്പിനാലെ എന്ന യുവാവ് ചികിത്സ തേടുന്നത്. ശരീരത്തിലെ ഇൻ​ഗ്രോൺ ഹെയർ നീക്കം ചെയ്തതിനെ തുടർന്ന് ശരീരത്തിലുള്ള അണുബാധയാണ് സ്റ്റീവെന് സപ്‌സിസ് ഉണ്ടാവാൻ കാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

എന്താണ് സപ്‌സിസ്?

നിശബ്ദ കൊലയാളി എന്നാണ് വൈദ്യശാസ്ത്രത്തിൽ ഈ രോ​ഗത്തെ അറിയപ്പെടുന്നത്. രോഗം ഭേദമാകാന്‍ ബുദ്ധിമുട്ടായതു കൊണ്ടു തന്നെ സപ്‌സിസ് (രക്തദൂഷണം) ഗുരുതരമായ മെഡിക്കല്‍ അടിയന്തരാവസ്ഥയായാണ് കണക്കാക്കുന്നത്. മതിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ പ്രധാനപ്പെട്ട അവയവങ്ങളെ ബാധിക്കാനും മരണം വരെ സംഭവിക്കാനും കാരണമാകും. ഓരോ വര്‍ഷവും അമേരിക്കയില്‍ 1.7 ദശലക്ഷം ആളുകളില്‍ സെപ്‌സിസ് ഉണ്ടാകുന്നുണ്ടെന്നും 2,70,000 ആളുകള്‍ മരിക്കാറുണ്ടെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് കണക്കാക്കുന്നത്.

എന്താണ് ഇൻ​ഗ്രോൺ ഹെയർ?

ഷേവിങ്, ട്വീസിങ് അല്ലെങ്കിൽ വാക്സിങ് എന്നിവയ്ക്ക് ശേഷം നിങ്ങളുടെ ചർമ്മത്തിനുള്ളിലേക്ക് വീണ്ടും വളരുന്ന രോമങ്ങളുടെ ഒരു ഇഴയാണ് ഇൻഗ്രോൺ ഹെയർ. അവ വേദന, ചൊറിച്ചിൽ എന്നിവ ഉണ്ടാക്കാം. സാധാരണയായി മുഖം, കാലുകൾ, കക്ഷങ്ങൾ എന്നിവയ്ക്ക് ചുറ്റും പ്രത്യക്ഷപ്പെടും. ചർമ്മത്തിൽ ഉയർന്നതും നിറവ്യത്യാസമുള്ളതുമായ ഒരു പൊട്ട് പോലെയാണ് ഇവ കാണപ്പെടുന്നത്. സ്ഥിരമായി ഷേവിങ്, വാക്സിങ് ചെയ്യുന്നവരിൽ ഇൻ​ഗ്രോൺ ഹെയർ സാധാരണമായിരിക്കും.

സ്റ്റീവിന്റെ കാര്യത്തില്‍ ഇൻ​ഗ്രോൺ ഹെയർ ആണ് അണുബാധയുണ്ടാക്കിയത്. ഇത് സപ്‌സിസ് എന്ന രോ​ഗാവസ്ഥയിലേക്കും പിന്നീട് രക്ത കട്ടപിടിക്കല്‍, ന്യുമോണിയ, അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും അക്യൂട്ട് റെസ്പറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം എന്നീ അവസ്ഥയിലേക്കും നയിച്ചു. അദ്ദേഹത്തിന് അന്തരിക രക്തസ്രാവമുണ്ടെന്നും ഡോക്ടർമാർ കണ്ടെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടര്‍ന്ന് ലൈഫ് സപോര്‍ട്ട് നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തിയത്. അവസ്ഥ ഗുരുതരമായതോടെ സ്റ്റീവനെ മെഡിക്കൽ സഹായത്തോടെ കോമയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും അതിജീവന സാധ്യത വെറും നാല് ശതമാനം മാത്രമായിരുന്നു ഡോക്ടറർമാർ അറിയിച്ചിരുന്നതെന്നും സ്റ്റീവന്റെ സഹോദരി പറഞ്ഞു.

ഡോക്ടര്‍മാര്‍ അവന് മസ്തിഷ്‌ക മരണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത്ഭുതമെന്ന് പറയട്ടെ, ഒരു മാസത്തെ തീവ്ര ചികിത്സയ്ക്ക് ശേഷം സ്റ്റീവൻ പ്രതിബന്ധങ്ങളെ തരണം ചെയ്ത് കോമയില്‍ നിന്ന് പുറത്തു വന്നുവെന്നും ഡോക്ടർമാർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു