കേന്ദ്ര സർക്കാർ സ്ഥാപനമായ റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (RailTel Corporation of India Ltd.) ഒരു വർഷത്തെ അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. അകെ 40 ഒഴിവുകളാണ് ഉള്ളത്. എറണാകുളത്തും നിയമനം ലഭിക്കാം. എഞ്ചിനീയറിങ്, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 27
ഗ്രാജുവേറ്റ് അപ്രന്റിസ് – 32 ഒഴിവുകൾ
ഡിപ്ലോമ അപ്രന്റിസ് – 8 ഒഴിവുകൾ
ആകെ ഒഴിവുകൾ: 40
ഗ്രാജുവേറ്റ് അപ്രന്റിസ്: എ.ഐ.സി.ടി.ഇ (AICTE) അംഗീകൃത സ്ഥാപനത്തിൽ നിന്ന് 4 വർഷത്തെ ഫുൾടൈം ബി.ഇ/ബി.ടെക് ബിരുദം.
ഡിപ്ലോമ അപ്രന്റിസ്: എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനത്തിൽ നിന്ന് 3 വർഷത്തെ ഫുൾടൈം എഞ്ചിനീയറിങ് ഡിപ്ലോമ നേടിയിരിക്കണം.
അംഗീകരിക്കുന്ന എഞ്ചിനീയറിങ് ബ്രാഞ്ചുകൾ:
ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ
ടെലികമ്മ്യൂണിക്കേഷൻ
കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്
ഇൻഫർമേഷൻ ടെക്നോളജി
ഇലക്ട്രിക്കൽ എഞ്ചിനീയറിങ്
ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്
ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ
ഇലക്ട്രോണിക്സ് പ്രധാന വിഷയമായ മറ്റ് അനുബന്ധ എഞ്ചിനീയറിങ് ബ്രാഞ്ചുകൾ
ന്യൂഡൽഹി, ഗുരുഗ്രാം, കൊൽക്കത്ത, പട്ന, റാഞ്ചി, ഭുവനേശ്വർ, ഗുവാഹത്തി, സെക്കന്തരാബാദ്, ബെംഗളൂരു, ചെന്നൈ, എറണാകുളം, വിജയവാഡ, നാഗ്പൂർ, ഭോപ്പാൽ, അഹമ്മദാബാദ്, മുംബൈ, പൂനെ തുടങ്ങി രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ.
വിദ്യാഭ്യാസ യോഗ്യത ഫുൾടൈം റെഗുലർ രീതിയിൽ ആണ് പൂർത്തിയാകേണ്ടത്.
ഡിസ്റ്റൻസ് അല്ലെങ്കിൽ പാർട്ട് ടൈം കോഴ്സുകൾ യോഗ്യതയായി പരിഗണിക്കില്ല.
ബിരുദം/ഡിപ്ലോമ പൂർത്തിയാക്കി ഒരു വർഷമോ അതിലധികമോ ജോലി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാനാവില്ല.
ബിരുദം/ഡിപ്ലോമ പൂർത്തിയാക്കി 3 വർഷം കഴിഞ്ഞവർ അർഹരല്ല.
മുമ്പ് 'Apprenticeship' പൂർത്തിയാക്കിയവരോ നിലവിൽ മറ്റൊരു സ്ഥാപനത്തിൽ 'Apprenticeship' ചെയ്യുന്നവരോ അപേക്ഷിക്കാനാവില്ല.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://cmd.kerala.gov.in/wp-content/uploads/2026/07/Suchitwa-Mission-YP-Notification.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates