IBPS Clerk Recruitment 2026 TO 11,403 Vacancies Announced,Kerala Gets 108 Posts 
Career

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

തെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 21.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലെ കസ്റ്റമർ സർവീസ് അസോസിയേറ്റ് ( CSA) തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അകെ 11,403 ഒഴിവുകളാണ് റിപോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ 108 ഒഴിവുകളാണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 21.

ഒഴിവുകൾ ഉള്ള പൊതുമേഖലാ ബാങ്കുകൾ

  • ബാങ്ക് ഓഫ് ബറോഡ

  • ബാങ്ക് ഓഫ് ഇന്ത്യ

  • ബാങ്ക് ഓഫ് മഹാരാഷ്ട്ര

  • കാനറ ബാങ്ക്

  • സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

  • ഇന്ത്യൻ ബാങ്ക്

  • ഇന്ത്യൻ ഓവർസീസ് ബാങ്ക്

  • പഞ്ചാബ് നാഷണൽ ബാങ്ക്

  • പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്

  • യുകോ ബാങ്ക്

  • യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

വിദ്യാഭ്യാസ യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

  • കംപ്യുട്ടർ പരിജ്ഞാനം നിർബന്ധം.

  • അപേക്ഷിക്കുന്ന സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും അറിയണം.

പ്രായപരിധി

  • 20 മുതൽ 28 വയസ്സ് വരെ (2026 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി)

  • 1998 ഓഗസ്റ്റ് 2-നും 2006 ഓഗസ്റ്റ് 1-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.

  • എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് 5 വർഷവും ഒ.ബി.സി. വിഭാഗത്തിന് 3 വർഷവും ഉൾപ്പെടെ കേന്ദ്ര സർക്കാർ ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

ശമ്പളം

  • നിയമനം ലഭിക്കുന്നവർക്ക് 24,050 – 64,480 രൂപ എന്ന ശമ്പള സ്കെയിലിലാണ് നിയമനം ലഭിക്കുക.

  • അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും ബാങ്ക് ചട്ടപ്രകാരം ലഭിക്കും.

അപേക്ഷാ ഫീസ്

  • എസ്.സി./എസ്.ടി./PwBD/ESM/DESM – ₹175

  • മറ്റെല്ലാ വിഭാഗങ്ങൾക്കും – ₹850

തെരഞ്ഞെടുപ്പ് പ്രക്രിയ

മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. ആദ്യം പ്രിലിമിനറി ഓൺലൈൻ പരീക്ഷ, തുടർന്ന് മെയിൻ ഓൺലൈൻ പരീക്ഷ, ഒടുവിൽ ലോക്കൽ ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് (LLPT) നടത്തും. കേരളത്തിൽ അപേക്ഷിക്കുന്നവർക്ക് മലയാള ഭാഷയിൽ പ്രാവീണ്യം നിർബന്ധമാണ്.

പ്രധാന തീയതികൾ

  • ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്: 2026 ഓഗസ്റ്റ് 1

  • അവസാന തീയതി: 2026 ഓഗസ്റ്റ് 21

  • പ്രിലിമിനറി പരീക്ഷ: 2026 ഒക്ടോബർ

  • മെയിൻ പരീക്ഷ: 2026 ഡിസംബർ

അപേക്ഷിക്കേണ്ട വിധം

ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. രജിസ്ട്രേഷൻ, അപേക്ഷാ ഫീസ് അടയ്ക്കൽ, ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യൽ എന്നിവ ഓൺലൈനായി പൂർത്തിയാക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.ibps.in/wp-content/uploads/Notification_CRP_CSA_XVI-Final.pdf

IBPS Clerk Recruitment 2026 TO 11,403 Vacancies Announced,Kerala Gets 108 Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്