ചലച്ചിത്രം

തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ വിതരണരംഗത്തേക്ക്; ആദ്യം മമ്മൂട്ടി ചിത്രം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പുലിമുരുകന്‍ എന്ന മെഗാഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ സിനിമാമേഖലയില്‍ത്തന്നെ പുതിയ സംരംഭവുമായി എത്തുന്നു. ഉദയ് കൃഷ്ണ സ്റ്റുഡിയോസ് എന്നു പേരിട്ട വിതരണ കമ്പനിയുമായാണ് ഉദയ് കൃഷ്ണ എത്തുന്നത്.
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം വിതരണത്തിനെത്തിച്ചുകൊണ്ടായിരിക്കും ഉദയ് കൃഷ്ണ സ്റ്റുഡിയോയുടെ വിതരണസംരംഭം ആരംഭിക്കുക. രാജാധിരാജ എന്ന ചിത്രത്തിനുശേഷമാണ് അജയ് വാസുദേവ് പുതിയ മമ്മൂട്ടിചിത്രവുമായി ഓണത്തിനെത്തുന്നത്.
സംവിധായകന്‍ ലാല്‍ജോസ്, നടന്‍ ലാല്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരാണ് ഇതിനുമുമ്പ് വിതരണമേഖലയിലേക്കെത്തിയ സിനിമാപ്രവര്‍ത്തകര്‍. ഓണത്തിനു മമ്മൂട്ടി ചിത്രം വിതരണം ഏറ്റെടുക്കുന്നതോടെ എല്ലാ ഫെസ്റ്റിവല്‍ സീസണുകളിലും ഉദയ് കൃഷ്ണ സ്റ്റുഡിയോ വിതരണവുമായി ഉണ്ടാകുമെന്ന് ഉദയ് കൃഷ്ണ പറഞ്ഞു.
സിബി കെ. തോമസിനൊപ്പം ചേര്‍ന്നായിരുന്നു ഉദയ് കൃഷ്ണ തിരക്കഥാരചനയിലേക്കെത്തിയത്. ഇരുവരും 1997ല്‍ തുടങ്ങി 2014വരെ നീണ്ടതായിരുന്നു ഇരുവരുടെയും സൗഹൃദരചന. ഇരുവരും ചേര്‍ന്ന് അവതാരം എന്ന ജോഷി ചിത്രം നിര്‍മ്മിക്കുകയും ചെയ്തിരുന്നു. ഇരുവരും വേര്‍പിരിഞ്ഞ ശേഷം ഉദയ് കൃഷ്ണ സ്വന്തമായി എഴുതിയ തിരക്കഥയായിരുന്നു പുലിമുരുകന്റേത്. പുലിമുരുകന്റെ സംവിധായകന്‍ വൈശാഖ് അടുത്തതായി ചെയ്യുന്ന രാജാ 2 എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥയും ഉദയകൃഷ്ണയുടേതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു