ചലച്ചിത്രം

ഈ പാട്ടൊന്ന് കേട്ടാല്‍ 'മധുര ശബ്ദത്തിന്റെ ബാഹുബലി' എന്ന് പറഞ്ഞില്ലെങ്കിലേ അത്ഭുതമൊള്ളൂ!

സമകാലിക മലയാളം ഡെസ്ക്

15 വയസായപ്പോഴേക്കും ഫെയ്‌സ്ബുക്ക് പേജിനു നാല് ലക്ഷത്തിലധികം ലൈക്ക് കിട്ടണമെങ്കില്‍ ആള് ചില്ലറക്കാരനാകില്ലല്ലോ. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി വൈഷ്ണവ് ഗിരീഷ് ആണ് ആള്. കേരളവും കടന്ന് അങ്ങ് നോര്‍ത്ത് ഇന്ത്യയാകെ ഇളക്കിമറിച്ചുകൊണ്ടിരിക്കുകയാണ് ഈ പ്രതിഭ. സീടിവിയുടെ സാരീഗമപ ലിറ്റില്‍ ചാംപ് എന്ന റിയാലിറ്റി ഷോയിലാണ് വൈഷ്ണവിന്റെ കിടിലന്‍ പ്രകടനം. 

റിയാലിറ്റി ഷോകളിലുള്ള പെര്‍ഫോമന്‍സിനു ചില ജഡ്ജസുകള്‍ വെറുതെ പുകഴ്ത്തിപ്പറന്നത് കേള്‍ക്കാം. എന്നാല്‍, വൈഷ്ണവിന്റെ കാര്യത്തില്‍ ഈ പുകഴ്ത്തല്‍ കുറഞ്ഞുപോയോ എന്നായിരിക്കും സംശയം. കാരണം അത്ര മികച്ച രീതിയിലാണ് വൈഷ്ണവ് ഓരോ ഗാനവും അവതരിപ്പിക്കുന്നത്. 

ഓഡിഷന്‍ റൗണ്ടില്‍ ഐ ഹേറ്റ് ലവ് സ്റ്റോറീസ് എന്ന ചിത്രത്തിലെ ബിന്‍ തെരേ എന്ന ഗാനം മാത്രം കേട്ടാല്‍ മതി വൈഷ്ണവിന്റെ പ്രതിഭ മനസിലാകാന്‍. ഈ പാട്ട് കേട്ട് ജഡ്ജസിനു തന്നെ സന്തോഷം അടക്കാന്‍ സാധിച്ചില്ല.

മുണ്ടെടുത്ത് പാട്ടുപാടാന്‍ എത്തിയ മല്ലുവില്‍ നിന്ന് ഇത്രയും മികച്ചൊരു പ്രകടനം ജഡ്ജസ് പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം. പാടാന്‍ തുടങ്ങിയപ്പോഴാണ് വൈഷ്ണവിന്റെ പ്രതിഭ വെളിവാകാന്‍ തുടങ്ങിയത്. 

വൈഷ്ണവിന്റെ പാട്ട് കേട്ട് അന്തംവിട്ടവരില്‍ ഹിമേഷ് രേഷ്മിയ, നേഹാ കാക്കര്‍, ജാവേദ് അലി തുടങ്ങി ഷാരൂഖ് ഖാന്‍ വരെയുണ്ട്. മുണ്ടു മടക്കിക്കുത്തി ഷാരൂഖാനെ പൊക്കിയെടുക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായത് മറ്റൊരു കാര്യം. ബിന്‍ തെരേ എന്ന പാട്ട് ഫെയ്‌സ്ബുക്കിലിട്ട 48 മണിക്കൂറിനുള്ളില്‍ 140 ലക്ഷം വ്യൂസ് ആണ് ലഭിച്ചത്. 

കാനറാ ബാങ്കില്‍ ജോലിക്കാരനായ ഗിരീഷിന്റെ അഭിഭാഷകയായ മിനിയുടെയും മകനായ വൈഷ്ണവ് ഇതിനു മുമ്പും നിരവധി റിയാലിറ്റി ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?