ചലച്ചിത്രം

നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി ചിത്രം വൈറല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയുടെ രേഖാചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ആണ് നിവിന്‍പോളിയുടെ പുതിയ രൂപം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. രണ്ട് ചിത്രങ്ങളാണ് പുറത്തുവിട്ടത്. 

ഒന്ന് തോക്ക് തോളിലിട്ട് നില്‍ക്കുന്ന പൂര്‍ണചിത്രമാണ്. ചെരുപ്പ് പുലുമുരുകനിലേതിന് സമാനമായതാണ്. ചിത്രത്തിനായി നിവിന്‍ പോളി കളരിപ്പയറ്റ് പഠിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നത്. കൊച്ചുണ്ണിയുടെ വ്യക്തിജീവിതത്തോടൊപ്പം പ്രണയവും ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. ബോബി സജ്ഞയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. അമലാ പോള്‍ നായികയാകുന്ന ചിത്രത്തിന്റെ നിര്‍മ്മാണം  ഗോകുലം ഗോപാലനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ