ചലച്ചിത്രം

ചിമ്പു ഒവിയയെ വിവാഹം കഴിക്കുമോ? ചിമ്പുവിന് ചിലത് പറയാനുണ്ട്

സമകാലിക മലയാളം ഡെസ്ക്

ബിഗ് ബോസില്‍ എത്തിയത് മുതല്‍ ഒവിയ തമിഴ്‌നാട്ടില്‍ സംസാര വിഷയമാണ്. എന്നാലിപ്പോള്‍ യുവതാരം ചിമ്പു ഒവിയയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയാണ് ഒവിയയെ ചുറ്റിപറ്റി ഉയര്‍ന്നത്. 

ചിമ്പുവിന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു ചിമ്പു ഒവിയയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന പ്രതികരണം ഉണ്ടായത്. എന്നാല്‍ വാര്‍ത്ത് പടര്‍ന്നു പിടിക്കുമ്പോള്‍ വിശദീകരണവുമായി ചിമ്പു തന്നെ രംഗത്തെത്തി. 

തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളിലൂടെ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത് ആദ്യമല്ല. എന്നാല്‍ വാസ്തവം മനസിലാക്കാതെ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുന്നതാണ് തന്നെ വേദനിപ്പിക്കുന്നതെന്ന് പ്രസ്താവനയില്‍ ചിമ്പു പറയുന്നു. 

ഉത്തരവാദിത്വ ബോധവും, വിശ്വാസ്യതയും ഉയര്‍ത്തിപ്പിടിക്കുന്നവരാണ് മാധ്യമങ്ങള്‍ എന്നാണ് താന്‍ വിശ്വസിക്കുന്നത്. എന്നാല്‍ ചില മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന നിരുത്തരവാദപരമായ നീക്കങ്ങളില്‍ നിശബ്ദനായിരിക്കാന്‍ സാധിക്കില്ല. തന്റെ വെരിഫൈഡ് അക്കൗണ്ടില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിക്കുക. എന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പുറത്തുവിടുന്നവരെ വിശ്വസിക്കാതിരിക്കുകയെന്നും ചിമ്പു പറയുന്നു. 

ആഗസ്റ്റ് രണ്ടിന് ബിഗ് ബോസുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ ചിമ്പുവും, നൃത്തസംവിധായകന്‍ സതിഷുമായുണ്ടായ നീണ്ട ചാറ്റാണ് ഒവിയയേയും ചിമ്പുവിനേയും ബന്ധിപ്പിക്കുന്നതിന് പിന്നിലുണ്ടായത്. ഒവിയയ്ക്ക് അനുകൂലമായിട്ടായിരുന്നു ചിമ്പു ട്വിറ്റ് ചെയ്തത്. 

2007ല്‍ മലയാളം സിനിമയായ കംഗാരുവിലൂടെയായിരുന്നു ഒവിയ അഭിനയ രംഗത്തേക്കെത്തുന്നത്. ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ഥിയായ ആരവുമായി പ്രണയമാണെന്ന് തുറന്ന് പറഞ്ഞായിരുന്നു ബിഗ് ബോസില്‍ നിന്നും ഒവിയ പുറത്തുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍