ചലച്ചിത്രം

ഭൂമി പെഡ്‌നേക്കറിന്റെ ടൊയ്‌ലറ്റില്‍ രണ്‍വീര്‍ സിങ്; കള്ളനെ കയ്യോടെ പിടികൂടിയിട്ടും രണ്‍വീറിന്‌ വിശദീകരണവും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പുറത്തുപോയി തിരിച്ചെത്തിയ ബോളിവുഡ് താരം ഭൂമി പെഡ്‌നേക്കറിന്റെ റൂമിലെ ടൊയ്‌ലറ്റില്‍ ഒരാളനക്കം. തട്ടിവിളിച്ചപ്പോള്‍ പുറത്തുവന്നത് ബോളിവുഡിലെ ന്യൂ റൊമാന്റിക് ഹീറോ രണ്‍വീര്‍ സീങ്. 

കള്ളനെ കയ്യോടെ പിടികൂടിയെങ്കിലും രണ്‍വീറിന് വിശദീകരണമുണ്ട്. രാജ്യത്ത് എന്താണ് വൃത്തിയുള്ള ടൊയ്‌ലറ്റുകള്‍ ഇല്ലാത്തതെന്ന് ചോദിച്ചാണ് രണ്‍വീറ് പുറത്ത് ചാടുന്നത്. ഭൂമിയെ വെട്ടിച്ച് ചാടുന്നതിനിടയില്‍ പറയുന്നുമുണ്ട്, ടൊയ്‌ലറ്റ് ഏക് പ്രേംകഥ കാണണം എന്ന്.

ബോളിവുഡ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് അക്ഷയ് കുമാറിന്റെ ടൊയ്‌ലറ്റ് ഏക് പ്രേംകഥ. ഇതിന്റെ പ്രമോഷനായി
ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും രംഗത്തിറങ്ങി. ഏറ്റവും ഒടുവിലിതാ രണ്‍വീറും, ഭൂമി പെഡ്‌നേക്കറും. നേരത്തെ വരുണ്‍ ധവാനും ഇതുപോലെ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. താരങ്ങളെല്ലാം ടൊയ്‌ലറ്റുമായി ബന്ധപ്പെടുത്തിയാണ് പ്രമോഷന്‍ വീഡിയോ പുറത്തുവിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം