ചലച്ചിത്രം

രഞ്ജിത്തിന്റെ ദേവാസുരവും, ആറാം തമ്പുരാനുമെല്ലാം ക്ലാസിക്കുകളാണ്; മോഹന്‍ലാല്‍ പ്രിയപ്പെട്ട നടനെന്നും ടി.പത്മനാഭന്‍

സമകാലിക മലയാളം ഡെസ്ക്

രഞ്ജിത്തിന്റെ ദേവാസുരവും, ആറാം തമ്പുരാനും നരസിംഹവുമെല്ലാം മലയാളത്തിന്റെ ക്ലാസിക്കുകളാണെന്നാണ് തന്റെ വിശ്വാസമെന്ന് എഴുത്തുകാരന്‍ ടി.പത്മനാഭന്‍. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പത്മനാഭന്റെ പ്രതികരണം. 

സൗണ്ട് ഓഫ് മ്യൂസിക്കാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ. മലയാളത്തിലാണെങ്കില്‍ കമലിന്റെ രാപ്പകല്‍. നെഗറ്റീവ് മെസേജുകള്‍ ഒന്നും സിനിമയില്‍ കൊണ്ടുവരാത്ത വ്യക്തിയാണ് കമലെന്നും അദ്ദേഹം പറയുന്നു. 

മലയാളത്തില്‍ ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാലാണ്. നടി സുരഭി ലക്ഷ്മിയും. മമ്മുട്ടിയോട് ഇഷ്ടം തന്നെയാണ്. പക്ഷെ എഴുപതാം വയസില്‍ പെണ്‍കുട്ടികളുമായി ആടിപ്പാടുന്നത് സ്വീകാര്യമല്ല. അവരൊക്കെ ഒന്നാന്തരം ആക്ടേഴ്‌സാണെങ്കിലും, മലയാള സിനിമയിലെ ഇന്നത്തെ താരാധിപത്യത്തിന് കാരണക്കാര്‍ അവരാണെന്നും കഥാകൃത്ത് പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി