ചലച്ചിത്രം

തിരിച്ചു പോയതിന്റെ നിരാശ വേണ്ട; സണ്ണി  വരുന്നുണ്ട്, മലയാളത്തിലേക്ക്‌

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അങ്ങിനെ കാത്ത് കാത്തിരുന്ന സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി മടങ്ങി. പക്ഷെ ആരാധകരെ സന്തോഷത്തിലാഴ്ത്തുന്ന ഒരു വാര്‍ത്ത നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. മുന്‍ പോണ്‍ താരവും, ബോളിവുഡ് നടിയുമായ സണ്ണി മലയാള സിനിമയില്‍ അഭിനയിച്ചേക്കും. 

മൊബാല്‍ ഫോണ്‍ റിട്ടെയില്‍ ഗ്രൂപ്പായ ഫോണ്‍ഫോറിന്റെ പുതിയ ഷോറും ഉത്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ സണ്ണി തന്നെയാണ് ഇക്കാര്യം തടിച്ചുകൂടിയ ആയിരക്കണക്കിന് ആരാധകരോടായി പറഞ്ഞത്. മലയാള സിനിമയില്‍ നിന്നും ഒരു ഓഫര്‍ വന്നിട്ടുണ്ടെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. 

തനിക്കായി തിങ്ങിക്കൂടിയ ആരാധകവൃന്ദത്തെ കണ്ടപ്പോഴുണ്ടായ അത്ഭുതവും സണ്ണി ലിയോണ്‍ മറച്ചുവെച്ചില്ല. മലയാളികളുടെ ആതിഥ്യമര്യാദയും, ജോലിയോടുള്ള ആത്മാര്‍ഥതയും തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്നും സണ്ണി പറഞ്ഞു. 

അതിനിടെ എംജി റോഡില്‍ മഹാരാജാസ് കോളെജ് ഗ്രൗണ്ടിന് മുന്നില്‍ സണ്ണി ലിയോണിനെ കാണാനായി തടിച്ചു കൂടിയവര്‍ സൃഷ്ടിച്ച ഗതാഗത സ്തംഭനത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷോപ്പ് ഉടമയ്‌ക്കെതിരേയും, കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. 

സണ്ണിയെ കാണാനായി ആരാധകര്‍ തിക്കും തിരക്കും കൂട്ടിയതോടെ പൊലീസ് നന്നെ പണിപ്പെട്ടിരുന്നു. ആരാധകരെ നിയന്ത്രിക്കുന്നതിന് ലാത്ത് ചാര്‍ജ് വരെ പ്രയോഗിക്കേണ്ടി വന്നു പൊലീസിന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍