ചലച്ചിത്രം

മലയാളികള്‍ക്ക് പറഞ്ഞു തീരുന്നില്ല; സണ്ണി ലിയോണിന്റെ ഫേസ്ബുക്ക് പേജിലും നിറഞ്ഞ് മലയാളികള്‍

സമകാലിക മലയാളം ഡെസ്ക്

ഞാന്‍ എങ്ങിനെയാണ് കാറിന് പുറത്തേക്കിറങ്ങിയത്...കൊച്ചിയില്‍ മണല്‍ത്തരിപോലെ തടിച്ചുകൂടിയ ആരാധകരുടെ വീഡിയോ ഷെയര്‍ ചെയ്താണ് സണ്ണി ലിയോണ്‍ ചോദിക്കുന്നത്. തിരമാല പോലെ അലയൊലികള്‍ തീര്‍ക്കുന്ന ജനക്കൂട്ടം എത്രത്തോളം അത്ഭുതപ്പെടുത്തിയെന്ന് സണ്ണി ലിയോണിന്റെ വാക്കുകളില്‍ വ്യക്തം. 

സ്‌നേഹത്തിന്റെ കടലില്‍ എന്റെ കാര്‍ എന്നായിരുന്നു കാറിന് ചുറ്റും തടിച്ചു കൂടിയ ആരാധകരുടെ ഫോട്ടോ ഷെയര്‍ ചെയ്ത് ട്വിറ്ററിലൂടെ സണ്ണി ലിയോണ്‍ പറഞ്ഞത്. കേരളത്തെ ഒരിക്കലും മറക്കില്ലെന്ന് സണ്ണി വാക്കും തരുന്നു. കൊച്ചിയിലെത്തിയ വീഡിയോ ഷെയര്‍ ചെയ്തതോടെ സണ്ണി ലിയോണിന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും പുറത്തിറങ്ങാതെയിരിക്കുകയാണ് ചിലര്‍.

ഇതാണ് സണ്ണി ചേച്ചി മലയാളികള്‍, സ്‌നേഹിച്ചാല്‍ ചങ്ക് പറിച്ചു തരുമെന്നാണ് വീഡിയോയ്ക്ക് താഴെയുള്ള ഒരു കമന്റ്. 

ആ തിരക്കിനിടയില്‍ നിന്റെ വാഹനത്തിന് പിന്നില്‍ ഞാനുണ്ട്. പക്ഷെ എനിക്ക് നിന്റെ പിറകെ നടക്കാനല്ല ഒപ്പം നടക്കാനാണ് ഇഷ്ടം എന്നാണ് സണ്ണിയോട് മറ്റൊരാള്‍ക്ക് പറയാനുള്ളത്. വര്‍ക്കിങ് ഡേ ആയതിനാല്‍ ഇന്നലെ എത്താന്‍ സാധിച്ചില്ല. കേരളത്തിലേക്കുള്ള അടുത്ത വരവിനായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞ ഒരു യുവാവിനെ മറ്റ് ചില മലയാളികള്‍ ഉപദേശിക്കുന്നുണ്ട്. സണ്ണിക്കല്ല, ജോലി ചെയ്താലെ വിശപ്പടക്കാനാവു എന്നാണ് ഉപദേശം.
 

ഇന്നലെ ആരാധകരുടെ സ്‌നേഹം കൊണ്ടായിരുന്നു സണ്ണി വാര്‍ത്തകളില്‍ നിറഞ്ഞതെങ്കില്‍ ഇന്ന് പുതിയ പാട്ടുമായാണ് സണ്ണിയുടെ വരവ്. സഞ്ജയ് ദത്ത് നായകനാകുന്ന ഭൂമി എന്ന സിനിമയിലെ സണ്ണിയുടെ ചുവടികള്‍ക്ക് പിന്നാലെയാണ് ആരാധകരിപ്പോള്‍...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം