ചലച്ചിത്രം

'എനിക്ക് പറയാന്‍ പീഡനകഥകളൊന്നുമില്ല, ദയവുചെയ്ത് എന്നെ വെറുതെ വിടൂ': റിച്ച ചദ്ദ 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സിനിമാരംഗത്തെ കാസ്റ്റിംഗ് കൗച്ചിനെകുറിച്ച് പറഞ്ഞപ്പോള്‍ പരാമര്‍ശിച്ചത് തന്റെ സ്വന്തം സിനിമാ അനുഭവങ്ങളല്ലെന്നും ലൈംഗീക ആക്രമണം നേരിടേണ്ടിവന്ന എല്ലാവരുടെയും അനുഭവങ്ങളാണ് ഉദ്ദേശിച്ചതെന്നും നടി റിച്ച ചദ്ദ. തനിക്ക് സെക്യൂരിറ്റിയുടെ ആവശ്യമില്ലെന്നും 'ഞാന്‍' എന്ന് ഉപയോഗിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത് ഇത്തരം അനുഭവങ്ങള്‍ തുറന്നുപറയുമ്പോള്‍ സമൂഹത്തില്‍ നിന്ന് പിന്തുണ ലഭിക്കാതെ പോകുന്നവരെയാണെന്നും റിച്ച വിശദീകരിക്കുന്നു. റിച്ച തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മുമ്പു നടത്തിയ അഭിപ്രായപ്രകടനത്തിന്റെ വിശദീകരണവുമായി എത്തിയത്. 

അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തന്റെ പല സഹപ്രവര്‍ത്തകരും അവരുടെ സുരക്ഷയ്ക്ക് ഉറപ്പുനല്‍കിയാല്‍ ബോളിവുഡിലെ ഹാര്‍വെ വെയിന്‍സ്റ്റീന്‍മാരെ പേരെടുത്ത് ലജ്ജിതരാക്കുമെന്ന് റിച്ച പറഞ്ഞിരുന്നു. ' ഞാന്‍ ഇത്തരക്കാരെ പേരെടുത്ത് നാണംകെടുത്തിയതിന് ശേഷവും എനിക്ക് ആജീവനാന്തം പെന്‍ഷന്‍ നല്‍കുമെങ്കില്‍, എന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പ് വരുത്തുമെങ്കില്‍, എന്റെ കരിയര്‍, സിനിമ, ടി.വി അങ്ങനെ എനിക്ക് താല്പര്യമുള്ള ഏത് മേഖലയിലും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യവും പൂര്‍വാധികം കരുത്തോടെ എന്റെ ജോലിയില്‍ എനിക്ക് മുന്നേറാന്‍ കഴിയുമെന്നുള്ള ഉറപ്പും നല്‍കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ആ വ്യക്തിയെ വെളിച്ചത്ത് കൊണ്ടുവരും.ഞാന്‍ മാത്രമല്ല മറ്റുള്ള പതിനായിരങ്ങളും അത് തന്നെ ചെയ്യും. പക്ഷെ ആര്‍ക്ക് ഉറപ്പ് നല്കാന്‍ കഴിയും?' റിച്ച അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ.

തന്റെ ഈ പരാമര്‍ശത്തിനാണ് റിച്ച ട്വിറ്ററിലൂടെ വിശദീകരണം നല്‍കിയിരിക്കുന്നത്. എനിക്ക് വെളിപ്പെടുത്താന്‍ ഒന്നുമില്ലെന്നും ഇക്കാര്യത്തില്‍ ദയവുചെയ്ത് എന്നെ വെറുതെവിടു എന്നുമാണ് റിച്ച ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍